കാമറൂൺ എപ്പിക് അവതാര്‍ ദി വേ ഓഫ് വാട്ടറിന് ഇന്ത്യന്‍ കളക്ഷനില്‍ റെക്കോര്‍ഡ്. ഒരു ഹോളിവുഡ് ചിത്രത്തിന് ഇന്ത്യയില്‍ ലഭിക്കുന്ന ഏറ്റവും വലിയ കളക്ഷനാണ് അവതാര്‍ 2 നേടിയിരിക്കുന്നതെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ അറിയിക്കുന്നത്. ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ നിന്ന് 439.50 കോടിയാണ് ഇതുവരെ നേടിയിരിക്കുന്നത്.
കണക്ക് പ്രകാരം എന്‍ഡ്ഗെയിം ഇന്ത്യയില്‍ നിന്ന് നേടിയത് 438 കോടിയാണ്. അവതാര്‍ ഇന്ത്യയില്‍ നിന്ന് നേടുന്ന ലൈഫ് ടൈം ബിസിനസായ 480 കോടി ആയിരിക്കുമെന്നാമ് സുമിത് കദേലിന്റെ പ്രവചനം. അതേസമയം, മികച്ച പ്രതികരണവുമായി പ്രദർശനം തുടരുകയാണ് ജെയിംസ് കാമറൂണിന്‍റെ ‘അവതാര്‍ ദി വേ ഓഫ് വാട്ടർ’.
2022ൽ റിലീസ് ചെയ്യപ്പെട്ട ചിത്രങ്ങളില്‍ കളക്ഷൻ റിപ്പോർട്ടിൽ ഒന്നാം സ്ഥാനത്താണ് അവതാര്‍ 2. ടോപ്പ് ഗണ്‍: മാവറിക്കിനെ പിന്തള്ളിയാണ് പട്ടികയില്‍ ദ് വേ ഓഫ് വാട്ടര്‍ ഒന്നാം സ്ഥാനത്ത് എത്തിയത്. 1.5 ബില്യണ്‍ ഡോളര്‍ (12,341 കോടി രൂപ) ആണ് അവതാര്‍ 2 ന്‍റെ ഇതുവരെയുള്ള കളക്ഷന്‍. ചിത്രത്തിന്‍റെ 3, 4, 5 ഭാഗങ്ങള്‍ നിര്‍മ്മിക്കപ്പെടുമെന്ന് ജെയിംസ് കാമറൂണ്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
ഡിസംബര്‍ 16നാണ് ‘അവതാര്‍ ദി വേ ഓഫ് വാട്ടർ’ പ്രദർശനത്തിനെത്തിയത്. 1832 കോടി രൂപയാണ് ചിത്രത്തിന്റെ നിര്‍മാണ ചെലവ്. അവതാറിന്റെ ആദ്യഭാഗം റിലീസ് ചെയ്തത് 2009ലാണ്. സാമ്പത്തികമായി ഏറ്റവും വരുമാനം നേടിയ ചിത്രമെന്ന നേട്ടം അവതാര്‍ സ്വന്തമാക്കിയിരുന്നു.
Post Your Comments