കൊൽക്കത്ത: സ്ത്രീകൾ അവരുടെ ആരോഗ്യത്തെക്കുറിച്ച് ബോധവതികളായിരിക്കണമെന്ന് ബോളിവുഡ് നടി വിദ്യാ ബാലൻ. സ്ത്രീകളുടെ ആരോഗ്യം മെച്ചപ്പെടുത്താനുള്ള ഉത്തരവാദിത്തം അവരിൽ മാത്രമല്ല, അവരുടെ കുടുംബങ്ങളും ശ്രദ്ധിക്കണമെന്നും അവർ കൂട്ടിച്ചേർത്തു. കൊൽക്കത്തയിൽ ഓൾ ഇന്ത്യ കോൺഗ്രസ് ഓഫ് ഒബ്‌സ്റ്റട്രിക്‌സ് ആൻഡ് ഗൈനക്കോളജിയുടെ 65-ാമത് സെഷനിൽ സംസാരിക്കുകയായിരുന്നു വിദ്യാ ബാലൻ.
“ഒരു സ്ത്രീയുടെ ഐഡന്റിറ്റി അവളുടെ ശരീരത്തിൽ നിന്ന് ഉരുത്തിരിയുന്നു. എന്നിട്ടും ശരീരത്തെ അംഗീകരിക്കാൻ സ്ത്രീകൾ ആഗ്രഹിക്കുന്നില്ല, അതിന്റെ ആവശ്യങ്ങൾ അംഗീകരിക്കാനും സ്ത്രീകൾ ആഗ്രഹിക്കുന്നില്ല. സ്ത്രീകൾ അത് വേണ്ടത്ര ശ്രദ്ധിക്കുന്നില്ല. ശരീരത്തിന്റെ എല്ലാ ഭാഗങ്ങളും അംഗീകരിക്കുകയും പരിപോഷിപ്പിക്കുകയും വേണം,’ വിദ്യാ ബാലൻ പറഞ്ഞു.
അച്ഛനും അമ്മയും മക്കളും കൊച്ചുമക്കളും ഒന്നിച്ചിരുന്ന് കാണേണ്ട ചിത്രമാണ് ‘മാളികപ്പുറം’: മേജർ രവി
വിദ്യാഭ്യാസവും ബോധവൽക്കരണവും കൊണ്ട് സമൂഹത്തിൽ ഒരുപാട് മാറ്റങ്ങൾ ഉണ്ടായിട്ടുണ്ടെന്നും എന്നാൽ ഇനിയും നമുക്ക് ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ടെന്നും വിദ്യാ ബാലൻ പറഞ്ഞു. ചില ആരോഗ്യപ്രശ്നങ്ങളിൽ സ്ത്രീകൾക്ക് നാണക്കേടും അസ്വസ്ഥതയുമുണ്ടെന്ന് ചൂണ്ടിക്കാട്ടിയ അവർ, സ്ത്രീകൾ ഗൈനക്കോളജിസ്റ്റിനെ കാണുമ്പോൾ കുടുംബാംഗങ്ങൾ ഒപ്പമുണ്ടെങ്കിൽ, അവരുടെ ആരോഗ്യപ്രശ്നങ്ങൾ അവരുടെ കുടുംബത്തിന് മനസ്സിലാകുമെന്നും പറഞ്ഞു.
‘ഒരു ചെറിയ ചുവടുവെപ്പ് ഒരുപാട് മുന്നോട്ട് പോകും. ഒരു സ്ത്രീ ഗൈനക്കോളജിസ്റ്റിന്റെ അടുത്തേക്ക് പോകുമ്പോൾ, അവളുടെ പിതാവിനെയോ പങ്കാളിയെയോ മകനെയോ ഒപ്പം വരാൻ നിർബന്ധിക്കണം, കൂടുതൽ ആളുകൾ കാണുന്തോറും അവരുടെ മനോഭാവത്തിൽ മാറ്റമുണ്ടാകുന്നു,’ വിദ്യാ ബാലൻ പറഞ്ഞു
Leave a Comment