കോമഡി വേദികളിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന നടി സുബി സുരേഷ് വിവാഹിതയാകുന്നതായി വാർത്ത. ഫ്ളവേഴ്സ് ഒരു കോടി എന്ന പരിപാടിയില്‍ പങ്കെടുക്കവേ സുബി വിവാഹത്തെക്കുറിച്ചും കലാഭവൻ മണിയെക്കുറിച്ചും തുറന്നു പറഞ്ഞതാണ് ഇപ്പോൾ ചർച്ചയാകുന്നത്.
കലാഭവന്‍ മണിയുടെ കൂടെ വിദേശത്തും നാട്ടിലുമായി നിരവധി പ്രോഗ്രാമുകളില്‍ സുബി പങ്കെടുത്തിട്ടുണ്ട്. സൗഹൃദത്തിലായിരിക്കുന്ന കാലത്ത് സുബി കല്യാണം കഴിക്കുകയാണെങ്കില്‍ സ്വര്‍ണം തരുമെന്ന വാക്ക് കലാഭവന്‍ മണി പറഞ്ഞിരുന്നു. നടന്മാരായ ഷാജോണിനെയും ധര്‍മജനെയും സാക്ഷി നിര്‍ത്തി വര്‍ഷങ്ങള്‍ക്ക് മുന്‍പ് മണി നൽകിയ ഓഫറിനെക്കുറിച്ചും വിവാഹം കഴിക്കുകയാണെങ്കില്‍ ആ സ്വര്‍ണം നൽകാൻ കലാഭവന്‍ മണി ഇല്ലലോ എന്നോർത്ത് വിങ്ങി കരയുന്ന സുബിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നു.
read also: സമാജം സ്റ്റാർ ഉണ്ണി ശരിക്കും സംഘികളെ കളിയാക്കുകയാണോ ? രശ്മി ആർ നായർ
‘സുബിയുടെ കല്യാണം നടക്കുകയാണെങ്കില്‍ പത്ത് പവന്റെ സ്വര്‍ണം തരുമെന്ന് കലാഭവന്‍ മണി പറഞ്ഞില്ലേ’- എന്നായിരുന്നു അവതാരകൻ ശ്രീകണ്ഠന് നായര്‍ ചോദിച്ചത്. അത് ശരിയാണെന്ന് സമ്മതിച്ച സുബി ‘അവള്‍ക്ക് ഞാന്‍ പത്ത് പവന്റെ സ്വര്‍ണം കൊടുക്കും. അതിന് കലാഭവന്‍ ഷാജോണും ധര്‍മജനും സാക്ഷികളായിരിക്കും’, എന്നാണ് മണി പറഞ്ഞതെന്നും വ്യക്തമാക്കി.
‘കല്യാണം നടക്കുമോ ഇല്ലയോ എന്നൊന്നുമല്ല, അതൊക്കെ പറഞ്ഞിട്ട് പുള്ളിക്കാരന് അങ്ങ് പോയില്ലേ, എന്താണ് പറയുക.. ഒട്ടും പ്രതീക്ഷിക്കാത്തൊരു മരണമായി പോയി’, സുബി വികാരഭരിതയായി പറഞ്ഞു.
Post Your Comments