
സിനിമ സീരിയൽ രംഗങ്ങളിൽ സജീവമായ നടിയാണ് യമുന റാണി. സീരിയലിൽ ശ്രദ്ധ കൊടുത്തപ്പോൾ സിനിമയിൽ ശോഭിക്കേണ്ട പതിനാല് വർഷങ്ങൾ നഷ്ടമായിയെന്ന് യമുന പറയുന്നു.
പതിനാല് വർഷമായി സിനിമ മിസ് ചെയ്യുന്നുണ്ട്. അതുകൊണ്ട് സീരിയൽ അഭിനയം നിർത്തി സിനിമയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ഇപ്പോൾ എന്ന് യമുന ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പങ്കുവച്ചു.
പട്ടണത്തിൽ സുന്ദരനിൽ അഭിനയിച്ചത് വളരെ നല്ല എക്സ്പീരിയൻസ് ആയിരുന്നുവെന്നും യമുന പറഞ്ഞു. ‘ആ ചിത്രത്തിൽ കൂടുതൽ കോമ്പിനേഷൻ ഹനീഫ് ഇക്കയ്ക്ക് ഒപ്പമായിരുന്നു. ആദ്യം എനിക്ക് ടെൻഷനായിരുന്നു ഹനീഫ് ഇക്കയ്ക്കൊപ്പം കോമഡി ചെയ്യാൻ. പക്ഷെ അദ്ദേഹം സപ്പോർട്ട് ചെയ്തു. സ്പോട്ടിൽ ഇംപ്രവൈസേഷൻ ചെയ്ത് ഡയലോഗ് പറയാനും അവർ സമ്മതിച്ചു. ഞാൻ ഒരുപാട് നല്ല കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ട്. പക്ഷെ അന്ന് ആളുകൾ അത് നോട്ടീസ് ചെയ്തില്ല’- എന്നും നടി പറയുന്നു.
Post Your Comments