സത്യ സീരിയലിലൂടെ ശ്രദ്ധനേടിയ താരമാണ് മെർഷീന നീനു. ‘ആൺകുട്ടിയുടെ തന്റേടമുള്ള ഒരു പെൺകുട്ടി’യായി കുടുംബ പ്രേക്ഷകരുടെ മനം കവർന്ന മെർഷീന സോഷ്യൽ മീഡിയയിൽ പ്രചരിച്ച തന്റെ വിവാഹ വർത്തയെക്കുറിച്ചു പറയുന്നു.
read also: എനിക്ക് വസ്ത്രം ധരിക്കുന്നത് അലർജിയാണ്: വെളിപ്പെടുത്തലുമായി ഉര്‍ഫി ജാവേദ്
‘സത്യ സീരിയൽ അവസാനിച്ച സമയത്താണ് ആ വെഡ്ഡിങ് ഫോട്ടോഷൂട്ട് ചെയ്തത്. അതു കണ്ടിട്ട് എല്ലാവരും കരുതിയത് റിയൽ കല്യാണമാണെന്നാണ്. പൊട്ടുതൊട്ടു നിൽക്കുന്നതു കണ്ടിട്ട് ഹിന്ദുവായി മതം മാറി എന്നൊക്കെ ചിലരെഴുതി. ചില ഓൺലൈൻ പത്രങ്ങൾ എന്റെ വരനെ കുറിച്ചു വരെ വാർത്ത നൽകി. പലരും പറഞ്ഞു, സൈബർ സെല്ലിൽ പരാതി നൽകൂ എന്ന്. പലരും മനഃപൂർവം എഴുതിവിടുന്ന ഇത്തരം വാർത്തകൾ കണ്ട് ആദ്യം വിഷമം തോന്നിയെങ്കിലും പിന്നീടു മ നസ്സിലായി ആളുകളുടെ വായടപ്പിക്കാൻ നമുക്കു പറ്റില്ല എന്ന്. അതിനു വേണ്ടി ഒരിക്കൽ ശ്രമിച്ചാൽ പിന്നെ, എന്നും ശ്രമിച്ചുകൊണ്ടേ ഇരിക്കണം. അതൊന്നും നമ്മളെ ബാധിക്കില്ല എന്നു തീരുമാനിച്ചാൽ പിന്നെ, പ്രശ്നമില്ല.’- വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ മെർഷീന പറഞ്ഞു
Leave a Comment