മലയാളത്തിന്റെ സൂപ്പർ താരമാണ് മോഹൻലാൽ. നാല് പതിറ്റാണ്ടായി അഭിനയ രംഗത്ത് സജീവമായി നിൽക്കുന്ന മോഹൻലാൽ ഇപ്പോൾ സംവിധാനത്തിലേക്ക് ചുവട് വച്ചിരിക്കുകയാണ്. ഇപ്പോഴിതാ അഭിനയത്തിലേക്ക് എത്തിയ കാലത്ത് ഉദയ സ്റ്റുഡിയോയില്‍ നിന്നും മോഹന്‍ലാലിന് നേരിടേണ്ടി വന്ന അവഗണനയെക്കുറിച്ച് തുറന്നുപറഞ്ഞ് നടന്‍ ദിനേശ് പണിക്കര്‍.
പാലാട്ട് കുഞ്ഞിക്കണ്ണന് ശേഷം ബോബന്‍ കുഞ്ചാക്കോ അനൗണ്‍സ് ചെയ്ത സഞ്ചാരി എന്ന ചിത്രത്തിൽ വില്ലൻ വേഷത്തെ അവതരിപ്പിച്ചത് മോഹൻലാൽ ആയിരുന്നു. ആ ചിത്രത്തിൻറെ ഷൂട്ടിങ് സമയത്തെ അനുഭവമാണ് ദിനേശ് പണിക്കർ പങ്കുവച്ചത്.
താരത്തിന്റെ വാക്കുകൾ ഇങ്ങനെ,
പാലാട്ട് കുഞ്ഞിക്കണ്ണന് ശേഷം ബോബന്‍ കുഞ്ചാക്കോ അനൗണ്‍സ് ചെയ്ത സിനിമ ആയിരുന്നു സഞ്ചാരി. അതില്‍ വില്ലന്‍ വേഷം അഭിനയിക്കാനെത്തിയതായിരുന്നു മോഹന്‍ലാല്‍. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ അന്ന് റിലീസ് ചെയ്തിട്ടില്ല. അത്യാവശ്യം തടി ഉണ്ട്. മുടി വളര്‍ത്തിയിട്ടുണ്ട്. സിനിമാ സങ്കല്‍പ്പം വെച്ച് സുന്ദരനല്ലാത്ത തടിയുള്ള ഒരാള്‍ വരുന്നു. വില്ലന്‍ വേഷമാണെന്ന് പറഞ്ഞു. മോഹന്‍ലാല്‍ ആയിരുന്നു ആ വ്യക്തി. അണ്ണാ, അണ്ണാ വിളിച്ച് ഞങ്ങള്‍ നല്ല സുഹൃത്തുക്കള്‍ ആയി. ആ ദിവസങ്ങളില്‍ മോഹന്‍ലാലിന് പുറത്ത് പോവാന്‍ വണ്ടി ഇല്ല. പ്രൊഡക്ഷനില്‍ നിന്നും കൊടുക്കുകയുമില്ലല്ലോ. അങ്ങനെ ഞങ്ങള്‍ എന്റെ വണ്ടിയില്‍ പോവും.
ചിത്രീകരണം കഴിഞ്ഞപ്പോള്‍ മോഹന്‍ലാലിനെ കൊണ്ട് വിടാന്‍ വണ്ടി ഇല്ല. വലിയ ആര്‍ട്ടിസ്റ്റുകള്‍ക്കേ വണ്ടി ഉള്ളൂ. മോഹന്‍ലാല്‍ റൂമില്‍ ഇരിക്കുകയാണ്. ലാല്‍ എന്നോട് പറഞ്ഞു, പോവാന്‍ വണ്ടി കാണുന്നില്ലെന്ന്. ഞാന്‍ സംസാരിക്കാമെന്ന് പറഞ്ഞു. ഞാന്‍ ഉദയ സ്റ്റുഡുയോയുടെ മാനേജര്‍ ഔസേപ്പച്ചനെ കണ്ടു. മോഹന്‍ലാലിനെ കൊണ്ടു വിടാന്‍ വണ്ടി എന്തെങ്കിലും അറേഞ്ച് ചെയ്യാമോ എന്ന് ചോദിച്ചു.
‘ഏയ് ചുമ്മാതിരി അയാളോട് ബസില്‍ പോവാന്‍ പറ’ എനന്നായിരുന്നു അയാളുടെ മറുപടി. മോഹന്‍ലാല്‍ ഇത്രയും വളരുന്ന വ്യക്തിയാണെന്ന് ഔസേപ്പച്ചന്‍ പോലും ചിന്തിച്ച് കാണില്ല’- ദിനേശ് പണിക്കര്‍ പറഞ്ഞു.
Post Your Comments