ശബരിമല പശ്ചാത്തലത്തില്‍ ഒരു ബഹുഭാഷാ ചിത്രം ഒരുങ്ങുന്നു. സന്നിധാനം പി ഒ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രാജീവ് വൈദ്യയാണ്. യോഗി ബാബുവും പ്രമോദ് ഷെട്ടിയുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മകരസംക്രമ ദിനമായ ജനുവരി 14 ന് ശബരിമലയില്‍ വച്ചാണ് ചിത്രത്തിന്റെ പൂജ ചടങ്ങുകള്‍.
സര്‍വത സിനി ഗാരേജ്, ഷിമോഗ ക്രിയേഷന്‍സ് എന്നീ ബാനറുകളില്‍ മധുസൂദര്‍ റാവു, ഷബീര്‍ പത്താന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. തമിഴ്, മലയാളം, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലായാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുക.
Leave a Comment