മുംബൈ: ‘ബ്ലാക്ക് പാന്തർ വഗാണ്ട ഫോർ എവർ’ ഒടിടി റിലീസിനൊരുങ്ങുന്നു. ഡിസ്നി പ്ലസ് ഹോട്ട്‌സ്റ്റാറിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. 2018ല്‍ പ്രദർശനത്തിനെത്തി വന്‍ ഹിറ്റായ ബ്ലാക്ക് പാന്തറിന്‍റെ തുടര്‍ച്ചയാണ് ബ്ലാക്ക് പാന്തർ വഗാണ്ട ഫോർ എവർ.
2020ല്‍ ക്യാൻസർ ബാധിച്ച് ബ്ലാക്ക് പാന്തറായി അഭിനയിച്ചിരുന്ന ചാഡ്‌വിക്ക് ബോസ്‌മാന്‍റെ ആകസ്മിക വിയോഗത്തെ തുടര്‍ന്ന് സ്ക്രിപ്റ്റില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയാണ് ബ്ലാക്ക് പാന്തർ വഗാണ്ട ഫോർ എവർ പുറത്തിറങ്ങിയത്.
ആഫ്രിക്കയിലെ നിഗൂഢരാജ്യമായ വഗാണ്ടയിലെ രാജാവായ ടി’ചലയുടെ മരണത്തിന് ശേഷം ആ രാജ്യം നേരിടുന്ന വെല്ലുവിളികളാണ് ‘ബ്ലാക്ക് പാന്തർ വഗാണ്ട ഫോർ എവർ’ പറയുന്നത്. ഫെബ്രുവരി ഒന്നിനാണ് ഒടിടിയിൽ ചിത്രം സ്ട്രീമിം ചെയ്യുന്നത്. ചിത്രം ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം എന്നീ ഭാഷകളില്‍ ലഭ്യമാകും.
Read Also:- ഷൈൻ ടോം ചാക്കോയുടെ ‘ബൂമറാംഗ്’ റിലീസിനൊരുങ്ങുന്നു
2018ല്‍ ആദ്യ ചിത്രം സംവിധാനം ചെയ്ത പ്രശസ്ത സംവിധായകൻ റയാൻ കൂഗ്ലർ തന്നെയാണ് ബ്ലാക്ക് പാന്തർ വഗാണ്ട ഫോർ എവർ സംവിധാനം ചെയ്തിരിക്കുന്നത്. കഴിഞ്ഞ വർഷം നവംബറിൽ തിയേറ്ററുകളിൽ റിലീസ് ചെയ്ത വഗാണ്ട ഫോർ എവർ തിയേറ്ററുകളില്‍ മികച്ച വിജയമാണ് നേടിയത്.
Post Your Comments