നടന്‍ വിജയ് ഭാര്യ സംഗീതയുമായി വേർപിരിഞ്ഞെന്ന വാർത്തകൾ ഗോസിപ് കോളങ്ങളിൽ ചർച്ചയായിരിക്കുകയാണ്. 22 വര്‍ഷം നീണ്ട ദാമ്പത്യ ജീവിതം വിജയ് അവസാനിപ്പിച്ചുവെന്നും മറ്റൊരു നടിക്കൊപ്പമാണ് താരത്തിന്റെ താമസമെന്നുമാണ് വാർത്തകൾ വന്നിരുന്നു. വിക്കിപീഡിയയില്‍ വിജയ് വിവാഹമോചിതനായെന്നു കാണിച്ചതോടെയാണ് ഇത്തരം വാര്‍ത്തകള്‍ പ്രചരിച്ചത്. അതിനു പിന്നാലെ പുതിയ തെളിവുകൾ നിർത്തുകയാണ് സോഷ്യല്‍ മീഡിയ.
read also: ‘സന്നിധാനം പി ഒ’: ശബരിമല പശ്ചാത്തലത്തില്‍ വീണ്ടും ഒരു ചിത്രം
സംവിധായകന്‍ അറ്റ്‌ലിയുടെ ഭാര്യയുടെ ബേബി ഷവര്‍ ചടങ്ങിലും ‘വാരിസ്’ സിനിമയുടെ ഓഡിയോ ലോഞ്ചിലും വിജയയ്‌ക്കൊപ്പം സംഗീത പങ്കെടുത്തിരുന്നില്ല. അതുകൊണ്ട് വിക്കിപീഡിയയില്‍ പറഞ്ഞത് സത്യമാണെന്നും വിജയും സംഗീതയും വേർപിരിഞ്ഞെന്നും വാർത്തകൾ ശക്തമായി.
എന്നാൽ, ഈ വാര്‍ത്ത സത്യമല്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് വിജയ്‌യുമായി അടുത്തവൃത്തങ്ങള്‍. അടിസ്ഥാനരഹിതമാണ് ഇത്തരം വാര്‍ത്തകളെന്നും കുട്ടികള്‍ക്കൊപ്പം അമേരിക്കയില്‍ ആയതിനാലാണ് ഈ ചടങ്ങുകളിലൊന്നും സംഗീത പങ്കെടുക്കാതിരുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
Post Your Comments