തിരുവനന്തപുരം: സംസ്ഥാന യുവജന കമ്മിഷന് ചെയര്‍പേഴ്സണ്‍ ചിന്താ ജോറോമിന്റെ ശമ്പളം ഒരു ലക്ഷമായി വര്‍ധിപ്പിച്ചതായി വാർത്തകൾ വന്നതിനു പിന്നാലെ സോഷ്യൽ മീഡിയയിൽ വിമർശനം ഉയരുകയാണ്. ഇപ്പോഴിതാ, ഈ വിഷയത്തിൽ പ്രതികരണവുമായി നടന് ജോയ് മാത്യു രംഗത്ത്.
ഗ്രേസ് മാര്‍ക്കിന് വേണ്ടിയും ഗ്രേഡുകള്‍ക്ക് വേണ്ടിയും ധന-സമയ ഊര്‍ജങ്ങള്‍ നഷ്ടപ്പെടുത്തുന്ന കുട്ടികള്‍ യുവജനകമ്മീഷന് പദവി ലക്ഷ്യം വെക്കൂ, ശോഭനമായ ഭാവി സ്വന്തമാക്കൂ എന്നായിരുന്നു താരത്തിന്റെ പരിഹാസം. പ്രാണരക്ഷാര്‍ഥം വിദേശത്തേക്ക് മണ്ടുന്ന കുട്ടികളും ഇത് ഓര്‍മയില്‍ വെക്കുന്നത് നല്ലതാണ് എന്നും അദ്ദേഹം കുറിക്കുന്നു.
കുറിപ്പിന്റെ പൂര്‍ണരൂപം:
ഗ്രേസ് മാര്‍ക്കിന് വേണ്ടിയും
ഗ്രേഡ് കള്‍ക്ക് വേണ്ടിയും
ധനസമയഊര്ജങ്ങള് നഷ്ടപ്പെടുത്തുന്ന കുട്ടികള്‍ യുവജനകമ്മീഷന് പദവി ലക്ഷ്യം വെക്കൂ, ശോഭനമായ ഭാവി സ്വന്തമാക്കൂ.
പ്രാണരക്ഷാര്‍ഥം വിദേശത്തേക്ക് മണ്ടുന്ന കുട്ടികളും ഇത് ഓര്‍മയില്‍ വെക്കുന്നത് നല്ലതാണ് .
Post Your Comments