സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്താ ജെറോമിന്റെ ശമ്പളം വർദ്ധിപ്പിക്കുന്നുവെന്ന് വാർത്ത വന്നതിനു പിന്നാലെ സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ ശക്തമാണ്. ഗ്രേസ് മാര്‍ക്കിന് വേണ്ടിയും ഗ്രേഡുകള്‍ക്ക് വേണ്ടിയും ധന-സമയ-ഊര്‍ജ്ജങ്ങള്‍ നഷ്ടപ്പെടുത്തുന്ന കുട്ടികള്‍ യുവജനകമ്മീഷന്‍ പദവി ലക്ഷ്യം വെയ്‌ക്കൂ, ശോഭനമായ ഭാവി സ്വന്തമാക്കൂ’ എന്ന പരിഹാസവുമായി ജോയ് മാത്യു രംഗത്തു വന്നിരുന്നു.
ഇപ്പോഴിതാ, എന്തിനാണ് ഇങ്ങനെയൊരു കമ്മീഷന്‍ എന്ന് ചോദിക്കുകയാണ് നടന്‍ ജോയ് മാത്യു. അടുത്ത പിഎസ്‍സി പരീക്ഷക്ക് ചോദിക്കാന്‍ സാധ്യതയുള്ള 10 ചോദ്യങ്ങള്‍ എന്നു പറഞ്ഞു കൊണ്ട് സംസ്ഥാന യുവജന കമ്മീഷനെ വിമര്‍ശിക്കുകയാണ് താരം.
read also: സംവിധായകനായി തിളങ്ങി റിതേഷ് ദേശ്‍മുഖ്: ‘വേദ്’ ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോര്‍ട്ട് പുറത്ത്
ജോയ് മാത്യുവിന്റെ ഫേസ് ബുക്ക് പോസ്റ്റ്,
പരീക്ഷാ സഹായി
——-
അടുത്ത പി എസ് സി പരീക്ഷക്ക് ചോദിക്കാനിടയുള്ള 10 ചോദ്യങ്ങള്‍
1.കേരളത്തിലെ യുവജന കമ്മീഷന്‍ ആരംഭിച്ച വര്‍ഷം ?
2.യു.കമ്മീഷന്റെ ഉദ്ദേശ ലക്ഷ്യങ്ങള്‍ എന്തൊക്കെ ?
3.യു.കമ്മീഷന്റെ ആദ്യത്തെ കസേരക്കാരന്‍ /കാരി (ചെയര്‍ പേഴ്‌സണ്‍ )ആരാണ് ?
4.ഇപ്പോഴത്തെ കസേരക്കാരന്‍ /കാരി ആരാണ് ?
5.യു കമ്മീഷന്റെ കസേരക്കാരന്‍ /കാരിയുടെ ശമ്ബളം എത്ര ?
6. യു കമ്മീഷന്റെ കസേരക്കാരന്‍ /കാരിക്ക് ചട്ടപ്പടി എത്ര ശമ്ബളത്തിന് അര്‍ഹതയുണ്ട് ?
7.യു .കമ്മീഷന്‍ കസേരക്കാരന് /കാരിക്ക് ലഭിക്കുന്ന മറ്റു ആനുകൂല്യങ്ങള്‍ എന്തൊക്കെയാണ്?
8.എന്താണ് യു.കമ്മീഷന്റെ യഥാര്‍ത്ഥ ജോലി ?
9. യു.കമ്മീഷന്‍ ഇടപെട്ട് പരിഹരിച്ച യുവജന പ്രശ്നങ്ങള്‍ ഏതൊക്കെ ?
10.യു .കമ്മീഷന്റെ കസേര കൈക്കലാക്കാന്‍ വേണ്ട യോഗ്യതകള്‍ എന്തെല്ലാം ?
(ശാസ്ത്രീയമായി ജോലി ചെയ്ത് പിരിഞ്ഞ ഡോക്ടര്‍മാര്‍ക്കും ഉത്തരമെഴുതി അയക്കാം. ശരിയുത്തരം അയക്കുന്നവര്‍ക്ക് പിഎസ്‍സി പരീക്ഷാസഹായി കൈപ്പുസ്തകം സമ്മാനം.
Post Your Comments