BollywoodGeneralLatest NewsNEWS

സെറ്റില്‍ വച്ച് ചീത്ത വിളിച്ചു, പ്രേതത്തെ അല്ല താന്‍ പേടിച്ചത് ഈ വ്യക്തിയെ : നടിയുടെ തുറന്നു പറച്ചിൽ

സിനിമാ മേഖലയിൽ നടക്കുന്ന മോശം കാര്യങ്ങളെക്കുറിച്ചു വെളിപ്പടുത്തി പലപ്പോഴും വാർത്തകളിൽ നിറയുന്ന താരമാണ് ഇഷ ഗുപ്ത. ഒരു സംവിധായകൻ സെറ്റിൽ വച്ച് തന്നെ ചീത്ത വിളിച്ചിട്ടുണ്ടെന്നും രണ്ട് ദിവസത്തിനു ശേഷം അയാൾ മാപ്പ് പറഞ്ഞെന്നും താരം പറയുന്നു.

ഔട്ട് ഡോര്‍ ഷൂട്ടിനിടെ തന്റെ പേഴ്‌സണല്‍ സ്‌പേസിലേക്ക് കയറാന്‍ ശ്രമിച്ച ഒരു സംവിധായകനെ താൻ ഒഴിവാക്കിയത് മേക്കപ്പ് ആര്‍ട്ടിസ്റ്റിനെ തന്റെ ഒപ്പം കിടത്തിയാണെന്നും പ്രേതത്തെ അല്ല ഇത്തരം വ്യക്തികളെയാണ് ഭയമെന്നും ഇഷ പറഞ്ഞു.

read also: നിത്യ ദാസ് രണ്ടാമതും വിവാഹിതയായി: കേരളീയമായ രീതിയിൽ താലിചാർത്തി വിക്കി

നടിയുടെ വാക്കുകൾ ഇങ്ങനെ,

ഒരു ഡയറക്ടര്‍ സെറ്റില്‍ വച്ച് ചീത്ത വിളിച്ചിട്ടുണ്ട്. താന്‍ അങ്ങനെ സെറ്റില്‍ ലേറ്റ് ആയി വരുന്ന ആളല്ല. ഒരു ദിവസം വസ്ത്രത്തിന്റെ പ്രശ്‌നം വന്നു. അസിസ്റ്റന്റ് ഡയറക്ടറോട് പറഞ്ഞിരുന്നു. പക്ഷെ അവര്‍ തമ്മില്‍ കമ്മ്യൂണിക്കേഷനില്‍ പ്രശ്‌നം വന്നു. താന്‍ സെറ്റില്‍ എത്തിയപ്പോള്‍ ക്ഷമിക്കണം എന്ന് പറഞ്ഞു.

ഡയറക്ടര്‍ ഹിന്ദിയില്‍ തന്നെ ചീത്ത പറഞ്ഞു. താന്‍ ശാന്തതയോടെ സംസാരിച്ചെങ്കിലും പിന്നെയും അയാള്‍ മോശമായി സംസാരിച്ചു. രണ്ടാമതും ചീത്ത പറഞ്ഞപ്പോള്‍ താന്‍ പ്രതികരിച്ചു. അതേ വസ്ത്രത്തില്‍ തന്നെ സെറ്റില്‍ നിന്ന് ഇറങ്ങി. പിന്നീട് പ്രൊഡ്യൂസര്‍മാരും ഇപിമാരും വിളിച്ചു. രണ്ട് ദിവസത്തിന് ശേഷം സംവിധായകന്‍ മാപ്പ് പറഞ്ഞു.

ഔട്ട് ഡോര്‍ ഷൂട്ടിനിടെ തന്റെ പേഴ്‌സണല്‍ സ്‌പേസിലേക്ക് കയറാന്‍ ശ്രമിച്ച ഒരു സംവിധായകന്‍ ഉണ്ടായിരുന്നു. മേക്കപ്പ് ആര്‍ട്ടിസ്റ്റിനെ തന്റെ ഒപ്പം കിടത്തിയാണ് ഈ സാഹചര്യത്തെ താന്‍ മറി കടന്നത്. പ്രേതത്തെ അല്ല താന്‍ പേടിച്ചത്. ഈ വ്യക്തിയെ ആണ്. താരങ്ങളുടെ മക്കളോട് അവര്‍ ഇങ്ങനെ ചെയ്യില്ല. കാരണം അവരുടെ മാതാപിതാക്കള്‍ ഇവരെ തീര്‍ക്കുമെന്ന് അവര്‍ക്ക് അറിയാം. ഒന്നും നടക്കില്ലെന്നായപ്പോള്‍ തന്നോട് പ്രതികാര മനോഭാവത്തില്‍ പെരുമാറിയിട്ടുണ്ട്. ഒരു നിര്‍മ്മാതാവ് ആഗ്രഹത്തിന് വഴങ്ങാത്തതിന് സിനിമയില്‍ നിന്നും പുറത്താക്കാന്‍ ശ്രമിച്ചിരുന്നുവെന്നും ഇഷ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments


Back to top button