സംവിധായകൻ ലെനിൻ രാജേന്ദ്രന്റെ സഹസംവിധായികയായിരുന്ന നയന സൂര്യയുടെ മരണം കൊലപാതകമാണെന്ന വ്യക്തമായ സൂചനകൾ പുറത്തു വരികയാണ്. നയനയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെയാണ് മരണം കൊലപാതകമാകാമെന്ന വാദം ശക്തിപ്പെട്ടത്.
നയന പ്രത്യേക മാനസികാവസ്ഥയിൽ സ്വയം കഴുത്തു ഞെരിച്ചതുമൂലം മരണം സംഭവിച്ചതാകാമെന്ന നിഗമനമായിരുന്നു ആദ്യ അന്വേഷണ സംഘത്തിന്റേത്. മൂന്നു വർഷം മുമ്പ് തിരുവനന്തപുരം ആൽത്തറ നഗറിലെ വാടക വീട്ടിൽ അകത്തുനിന്ന് പൂട്ടിയ മുറിക്കുള്ളിലാണ് നയനയുടെ മൃതദേഹം കണ്ടത്. അടിച്ചിട്ട മുറിയിൽ മൃതദേഹം കണ്ടെത്തിയതിനാൽ ഒന്നുകിൽ ആത്മഹത്യ, അല്ലെങ്കിൽ സ്വാഭാവിക മരണം എന്നായിരുന്നു പോലീസിന്റെ നിഗമനം.
read also: കോളേജില്‍ പഠിക്കുന്ന കാലത്ത് ഇല്ലീഗലായ കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്, ഒരിക്കല്‍ പോലീസ് പിടിച്ചു: ലെന
കഴുത്തിൽ ഏഴിടത്ത് ക്ഷതം ഉള്ളതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ഇതിനുപുറമെ വയറിന്റെ ഇടതുഭാഗത്തും മധ്യഭാഗത്തും ക്ഷതം ഉണ്ട്. വൃക്കയുടെയും പാൻക്രിയാസിന്റെയും മുകൾഭാഗത്തും ക്ഷതം കണ്ടെത്തിയിട്ടുണ്ട്. ഇതെല്ലാം എങ്ങനെ സംഭവിച്ചു എന്നതാണ് ദുരൂഹത ഉണർത്തുന്നത്.
സംശയങ്ങളെയും പുതിയ വെളിപ്പെടുത്തലുകളേയും ഗൗരവമായി എടുത്തുകൊണ്ട് നയനസൂര്യയുടെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും. എഡിജിപി എം.ആർ. അജിത് കുമാർ ആണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിനു നിർദേശം നൽകിയത്.
Post Your Comments