
പറക്കും തളിക എന്ന ചിത്രത്തിൽ ദിലീപിന്റെ നായികയായി എത്തി മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് നിത്യ ദാസ്. വിവാഹത്തോടെ അഭിനയത്തിൽ നിന്നും ഇടവേള എടുത്ത താരം ഇപ്പോൾ ടെലിവിഷൻ പരിപാടികളിൽ സജീവമാണ്. നോര്‍ത്ത് ഇന്ത്യക്കാരനായ വിക്കിയാണ് താരത്തിന്റെ ഭർത്താവ്. ഇപ്പോഴിതാ നടി രണ്ടാമതും വിവാഹിതയായെന്ന രസകരമായ കാര്യമാണ് പുറത്ത് വന്നിരിക്കുന്നത്.
ഗുരുവായൂര്‍ അമ്പലത്തില്‍ വച്ചായിരുന്നു വിക്കിയുമായുള്ള വിവാഹ ചടങ്ങുകള്‍ നടന്നതെങ്കിലും താന്‍ ആഗ്രഹിച്ചത് പോലൊരു വിവാഹമായിരുന്നില്ലെന്നു നിത്യ ഒരു ഷോയിൽ പറഞ്ഞു. താലി പോലും അവരുടെ രീതിയിലുള്ള മംഗല്യസൂത്രയായിരുന്നു. മാത്രമല്ല പുടവ കൊടുക്കുന്നതാണ് നമ്മുടെ രീതിയിലെ കല്യാണം. അവര്‍ അന്ന് പുടവ കൊണ്ട് വരാനും മറന്നു. നെറ്റിയില്‍ സിന്ദൂരം തൊടാനും ഇല്ല. അത് ലിപ്സ്റ്റിക് കൊണ്ട് അഡ്ജസ്റ്റ് ചെയ്യേണ്ടി വന്നു. മൊത്തത്തില്‍ അലങ്കോലമായൊരു കല്യാണമായിരുന്നു തന്റേതെന്ന് നിത്യ ചാനൽ പരിപാടിയിൽ പങ്കുവച്ചു.
read also: യുവസംവിധായിക നയന സൂര്യയുടെ മരണം കൊലപാതകമാണെന്ന് വ്യക്തമായ സൂചനകൾ, അന്വേഷണം
ഇപ്പോഴിതാ, നിത്യയെ രണ്ടാമതും വിവാഹം കഴിപ്പിച്ചിരിക്കുകയാണ്. ഞാനും എന്റാളും എന്ന പരിപാടിയിലാണ് സംഭവം. ഈ ഷോയിൽ നിത്യ ദാസിന്റെ കുടുംബം പങ്കെടുത്തിരുന്നു. നിത്യയ്ക്ക് ഒരു ആഗ്രഹമുണ്ടെന്നും അത് ഈ വേദിയില്‍ വച്ച് നടത്തണമെന്നും സംവിധായകന്‍ ജോണി ആന്റണിയാണ് വിക്കിയോട് പറഞ്ഞത്. തുടർന്ന്, കേരളാസ്റ്റൈലില്‍ നിത്യയെ താലിക്കെട്ടണമെന്നും അതവളുടെ ആഗ്രഹമാണെന്നും ജോണി പറയുന്നു. അങ്ങനെ എല്ലാവരുടെയും നിര്‍ബന്ധത്തിനൊടുവില്‍ നിത്യയെ ഭര്‍ത്താവ് വിക്കി താലി അണിയിക്കുകയാണ്. ഇതിനെല്ലാം സാക്ഷിയായി നടിയുടെ രണ്ട് മക്കളും വേദിയില്‍ ഉണ്ടായിരുന്നു
Post Your Comments