ഒരുകാലത്ത് മലയാള സിനിമയിൽ തിളങ്ങി നിന്ന താരമാണ് ചാര്‍മിള. നടിയുടെ സഹോദരി ആഞ്ജലീന അന്തരിച്ചു. ചാര്‍മിള തന്നെയാണ് ഇക്കാര്യം ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്.
‘എന്റെ സഹോദരി ആഞ്ജലീന അന്തരിച്ചു. അവളുടെ ആത്മാവിന് വേണ്ടി പ്രാര്‍ത്ഥിക്കണം’ സഹോദരിയുടെ ചിത്രം പങ്കുവച്ച് നടി ചാര്‍മിള കുറിച്ചു. സഹോദരിയുടെ ചിത്രങ്ങളും ചാര്‍മിള പങ്കുവെച്ചിട്ടുണ്ടെങ്കിലും, സഹോദരിയുടെ മരണകാരണം എന്തെന്ന് പറഞ്ഞിട്ടില്ല.
ചാര്‍മിളയുടെ ഏക സഹോദരിയാണ് ആഞ്ജലീന. നടിയുടെ പോസ്റ്റ് വൈറലായതോടെ നിരവധി പേര് ആശ്വാസ വാക്കുകളുമായി എത്തി.
Post Your Comments