
കൊച്ചി: കാമ്പസ് പശ്ചാത്തലത്തിലൂടെ, സമകാലീന പ്രശ്നങ്ങളെ ഏറെ ഉദ്വേഗത്തോടെ അവതരിപ്പിച്ച് ശ്രദ്ധ നേടിയ ‘ഹയ’ എന്ന ചിത്രത്തിനു ശേഷം വാസുദേവ് സനൽ സംവിധാനം ചെയ്യുന്ന ‘അന്ധകാരാ’ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ജനുവരി നാല് ബുധനാഴ്ച്ച ആലുവായിൽ ആരംഭിച്ചു. എച്ച്സി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ സജീർ അഹമ്മദ് ഗഫൂറാണ് ഈ ചിത്രം നിർമ്മിക്കുന്നത്. എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – ഗോകുലരാമനാഥൻ.
ലളിതമായ ചടങ്ങിൽ നിർമ്മാതാവ് സജീദ് അഹമ്മദ് ഗഫൂർ സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു. തിരക്കഥാകൃത്തുക്കളായ അർജുൻ ശങ്കർ – പ്രശാന്ത് നടേശൻ എന്നിവരാണ് ഫസ്റ്റ് ക്ലാപ്പ് നൽകിയത്. തിങ്കളാഴ്ച്ച നിശ്ചയത്തിലൂടെ ശ്രദ്ധേയയായ അജീഷാ പ്രഭാകറാണ് ആദ്യ ഷോട്ടിൽ അഭിനയിച്ചത്. ഡാർക്ക് മൂഡ് ത്രില്ലർ ജോണറിലുള്ള ചിത്രമാണിതെന്ന് സംവിധായകൻ വാസുദേവ് സനൽ പറഞ്ഞു. പൂർണ്ണമായും ത്രില്ലർ മൂഡിലാണ് ഈ ചിത്രത്തിൻ്റെ അവതരണം.
യുവനിരയിലെ ശ്രദ്ധേയനായ ചന്തു നാഥും ദിവ്യാ പിള്ളയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ധീരജ് സെന്നി, സുധീർ കരമന, കെആർഭരത് ( ഹയ ഫെയിം) വിനോദ് സാഗർ (രാഷസൻ ഫെയിം), മെറീനാ മൈക്കിൾ ബേബി അഷിതാ, ജയരാജ് കോഴിക്കോട് എന്നിവർക്കൊപ്പം ആസ്ട്രേലിയായിൽ നിന്നുള്ള രണ്ട് അഭിനേതാക്കളും അഭിനയിക്കുന്നു. മനോഹർ നാരായണനാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ.
സംഗീതം – അരുൺ മുരളീധരൻ, എഡിറ്റിംഗ് – അരുൺ തോമസ്, മേക്കപ്പ് – പ്രദീപ് വിതുര, വസ്ത്രാലങ്കാരം – സുജിത് മട്ടന്നൂർ, പ്രൊജക്റ്റ് ഡിസൈനർ – സണ്ണി തഴുത്തല, പ്രൊഡക്ഷൻ കൺട്രോളർ- ജയശീലൻ സദാനന്ദൻ
വാഴൂർ ജോസ്.
ഫോട്ടോ – ഫസൽ ഹക്ക്.
Post Your Comments