നടന്‍ ചിരഞ്ജീവിയുടെ ഇളയ മകള്‍ ശ്രീജ വീണ്ടും വിവാഹിതയാകുന്നതായി റിപ്പോർട്ട്. ശ്രീജയ്ക്ക് 35 കോടി വില വരുന്ന വീട് ചിരഞ്ജീവി സമ്മാനമായി നൽകിയതിന് പിന്നാലെയാണ് വിവാഹക്കാര്യം ചർച്ചയാകുന്നത്.
ശ്രീജയുടെ രണ്ട് വിവാഹ ബന്ധങ്ങളും പരാജയമായിരുന്നു. സിരിഷ് ഭരദ്വാജ് ആയിരുന്നു ആദ്യ ഭര്‍ത്താവ്. 2007 ൽ ആരംഭിച്ച ഈ ബന്ധം 2011 ല്‍ അവസാനിച്ചു. സിരിഷിനെതിരെ ഹരാസ്‌മെന്റ് കേസും ശ്രീജ ഫയല്‍ ചെയ്തു.
read also: പുതുതലമുറയിലെ ഒരേയൊരു സൂപ്പർസ്റ്റാർ ആരാണ്..?: ദുൽഖർ സൽമാൻ എന്ന് പ്രേക്ഷകർ
അതിനു ശേഷം, ബിസിനസ്സുകാരനായ കല്യാണ്‍ ദേവുമായി ശ്രീജ കൊനിഡൊല അടുപ്പത്തിലായി. തുടർന്ന് 2016 ല്‍ വിവാഹം കഴിച്ചു. ബാംഗ്ലൂരില്‍ വെച്ച് ആഡംബര പൂര്‍ണമായിരുന്നു വിവാഹം നടന്നത്. എന്നാല്‍ ഈ വിവാഹവും നീണ്ടു നിന്നില്ല. അച്ഛൻ പുതിയ സമ്മാനം നൽകിയത് വിവാഹത്തിന് മുന്നോടിയായാണ് എന്നാണു ഗോസിപ്പ് കോളങ്ങളിലെ ചർച്ച.
Post Your Comments