ബിഗ് ബോസിലൂടെ ശ്രദ്ധ നേടിയ താരമാണ് ബഷീർ ബഷി. ഈ താരകുടുംബത്തിനു സോഷ്യല്‍ മീഡിയയിൽ ആരാധകർ ഏറെയാണ്. തന്റെ രണ്ടാം ഭാര്യ മഷൂറ ഗര്‍ഭിണിയായ സന്തോഷം താരം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. സീമന്തം ചടങ്ങിന് മുന്നോടിയായി നടന്ന ഒരു ഷോപ്പിങിന്റെ വീഡിയോ ആരാധകർക്കിടയിൽ ചർച്ചയാകുന്നു.
read also: ആണുങ്ങള്‍ ഗന്ധര്‍വന്മാരോണോ? സ്വന്തം അധ്യാപകനെ ചേര്‍ത്തു പറയാൻ നിങ്ങൾക്ക് എന്ത് അവകാശം: അഭയ ഹിരണ്മയി
മഷൂറയ്ക്ക് പപ്പയും ബഷീറും ചേർന്ന് മുപ്പത്തിയഞ്ച് പവൻ സ്വർണ്ണമാണ് സമ്മാനമായി നൽകിയത്. മഷൂറയ്ക്ക് സ്വർണ്ണം വാങ്ങിയപ്പോൾ തന്റെ മറ്റൊരു മകൾ കൂടിയായ സുഹാനയെ മറക്കാൻ കഴിയില്ലെന്നു പറഞ്ഞുകൊണ്ട് സുഹാനയ്ക്ക് സ്വർണ്ണ വള സമ്മാനമായി നൽകുന്നുണ്ട് പപ്പ. സമ്മാനമായ വള പപ്പ കൈയ്യിലിട്ട് കൊടുത്തപ്പോൾ സുഹാന പൊട്ടികരയുകയായിരുന്നു. എന്റെ സ്വന്തം പാരന്റ്സ് കൂടെ ഇല്ലെങ്കിലും എന്റെ എല്ലാ അവസ്ഥയിലും ഇങ്ങനെ ആണ്, എനിക്ക് അത്യാവശ്യം വേണ്ട സമയത്ത് ആരെങ്കിലും ഇങ്ങനെ ഉണ്ടാകും എന്നു സുഹാന പറയുന്നു.
Post Your Comments