കഴിഞ്ഞ മൂന്ന് വര്‍ഷമായി ശരീരം അനക്കാന്‍ കഴിയാതെ കിടപ്പിലായ യുവതിക്ക് കൈത്താങ്ങായി മുന്‍ എംപിയും നടനുമായ സുരേഷ് ഗോപി. പാലക്കാട് പെരുവെമ്പിലെ കണ്ണന്റെ ഭാര്യയായ രാജേശ്വരിയ്ക്കാണ് സുരേഷ് ഗോപിയുടെ ഇടപെടലിന്റെ ഭാഗമായി പുതിയ ജീവിതം കിട്ടിയത്.
കണ്ണന് കെഎസ്ആര്‍ടിസി ജീവനക്കാരനാണ്. കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം കിട്ടാത്ത വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമങ്ങളാണ് കണ്ണന്റെയും രാജേശ്വരിയുടെയും ദുരിത ജീവിതം ജനങ്ങള്‍ക്ക് മുന്നില്‍ എത്തിച്ചത്. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് സുരേഷ് ഗോപി സഹായ ഹസ്തവുമായി എത്തിയത്.
read also: കള്ളൻ മാത്തപ്പന്റെ ജീവിതവുമായി കള്ളനും ഭഗവതിയും: ചിത്രീകരണം പൂർത്തിയായി
മൂന്നാമത്തെ പ്രസവത്തോടെ ഇടുപ്പ് വേദന വന്ന രാജേശ്വരി, പിന്നീട് പൂര്‍ണ്ണമായും കിടന്നു പോകുകയായിരുന്നു. മികച്ച ചികിത്സ നല്‍കാനുള്ള സാമ്പത്തിക ചുറ്റുപാട് കണ്ണന് ഉണ്ടായിരുന്നില്ല. തീര്‍ത്തും നിസ്സഹായരായിരുന്നു ഈ കുടുംബത്തിനു കെഎസ്ആര്‍ടിസിയിൽ നിന്നും ശമ്പളം പോലും ലഭിക്കാതെയായത് കൂടുതൽ പ്രതിസന്ധിയിലാക്കി. കണ്ണന്റെയും രാജേശ്വരിയുടെയും ജീവിതത്തിന്റെ വിഷമതകളറിഞ്ഞതോടെ രാജേശ്വരിയുടെ ചികിത്സ ചിലവ് സുരേഷ് ഗോപി ഏറ്റെടുക്കുകയായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നടന്ന ചികിത്സയോടെ യുവതി എണീറ്റ് നടക്കാന്‍ ആരംഭിച്ചു. ഇപ്പോൾ തങ്ങൾക്ക് കൈതാങ്ങായി മാറിയ സുരേഷ് ഗോപിയെ നേരിട്ട് കണ്ട് നന്ദി പറയണമെന്ന ആഗ്രഹത്തിലാണ് ഈ കുടുംബം.
Post Your Comments