GeneralLatest NewsMollywoodNEWS

‘ഒരുത്തൻ മംഗലശ്ശേരി നീലകണ്ഠൻ വെറെ ഒരുത്തൻ ഓന്റെ അച്ചച്ചൻ..മൊത്തം തബ്രാക്കളണല്ലോ’: പരിഹാസവുമായി ഹരീഷ് പേരടി

ഇങ്ങള് വെറുതെ സമയം കളയണ്ട, പറഞ്ഞ പണിയെടുക്കീ സഖാവേ: മുഖ്യമന്ത്രിയോട് ഹരീഷ് പേരടി

കെ.ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥികളെയും ശുചീകരണ തൊഴിലാളികളെയും അധിക്ഷേപിച്ച ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാനും സംവിധായകനുമായ അടൂര്‍ ഗോപാലകൃഷ്ണനെ സ്ഥാനത്ത് നിന്നും മാറ്റണമെന്ന് നടൻ ഹരീഷ് പേരടി. അതിനാണ് നാട്ടുകാർ പിണറായി വിജയനെ മുഖ്യമന്ത്രിയായി ഇരുത്തിയിരിക്കണതെന്നും സോഷ്യൽ മീഡിയ കുറിപ്പിൽ ഹരീഷ് പേരടി പറഞ്ഞു.

read also: വനിതാ ജീവനക്കാര്‍ ഡബ്ല്യൂ.സി.സി അംഗങ്ങളെ പോലെ ഉടുത്തൊരുങ്ങിയാണ് വരുന്നത്: അധിക്ഷേപിച്ച്‌ അടൂര്‍ ഗോപാലകൃഷ്ണന്‍

കുറിപ്പ് പൂർണ്ണ രൂപം.

പിണറായി സഖാവേ..P.k. ബഷീറിനും മുജാഹിദിനും RSSനും ഒക്കെ ക്ലാസ്സ് എടുക്കാൻ ഒരേ പാർട്ടിക്കാരുണ്ട്…ഇങ്ങള് വെറുതെ സമയം കളയണ്ട..ഇങ്ങക്ക് പറ്റുമെങ്കിൽ ഈ വായേ തോന്നിയത് വിളിച്ചു പറയണ ഈ മഹാനെ ആ ചെയർമാൻ സ്ഥാനത്ത്ന്ന് ഇടുത്ത് കളയ്..അതിനാണല്ലോ ഇങ്ങളെ നാട്ടാര് ആ കസേരേല് ഇരുത്തിയത്..പറഞ്ഞ പണിയിടുക്കി സഖാവേ…എവിടുന്ന് കിട്ടുണ് ഇങ്ങക്ക് ഇമ്മാതിരി വാണങ്ങളെ…ഒരുത്തൻ മംഗലശ്ശേരി നീലകണ്ഠൻ വെറെ ഒരുത്തൻ ഓന്റെ അച്ചച്ചൻ..മൊത്തം തബ്രാക്കളണല്ലോ…ഇങ്ങള് എല്ലാം ശരിയാക്കുന്ന് പറഞ്ഞപ്പം ഇങ്ങനെ ശരിയാക്കും വിചാരിച്ചില്ല..സവർണ്ണ സലാം…???

shortlink

Related Articles

Post Your Comments


Back to top button