കൊച്ചി: പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹന്‍ലാല്‍-ലിജോ ജോസ് പെല്ലിശേരി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ‘മലൈക്കോട്ടൈ വാലിബന്’. 2023ല്‍ ചിത്രീകരണം ആരംഭിക്കുന്ന സിനിമയില്‍ തെന്നിന്ത്യൻ സുയോപേര് താരം കമല്‍ ഹാസനും ഭാഗമാകുമെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
ചിത്രത്തില്‍ അതിഥി വേഷത്തിലാകും കമല്‍ ഹാസന് എത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ ‘ഉന്നൈ പോലൊരുവന്’ എന്ന ചിത്രത്തിൽ കമലും മോഹന്‍ലാലും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.
ബിജു മേനോൻ നായകനായെത്തിയ ‘നാലാം മുറ’ ഹിന്ദിയിലേക്ക്
ബോളിവുഡ് താരം വിദ്യുത് ജാംവാല്‍ ചിത്രത്തിൽ പ്രധാന വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ജോണ്‍ മേരി ക്രിയേറ്റിവ് ലിമിറ്റഡിനോടൊപ്പം മാക്സ് ലാബ് സിനിമാസ്, ആമേന്‍ മൂവി മോണ്‍സ്റ്ററി, സെഞ്ച്വറി ഫിലിംസ് എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.
Post Your Comments