BollywoodCinemaGeneralIndian CinemaLatest NewsMollywoodMovie GossipsNEWSWOODs

ബിജു മേനോൻ നായകനായെത്തിയ ‘നാലാം മുറ’ ഹിന്ദിയിലേക്ക്

കൊച്ചി: ക്രിസ്മസ് റിലീസ് ആയി തിയേറ്ററുകളില്‍ എത്തിയ ചിത്രമാണ് നാലാം മുറ. ദീപു അന്തിക്കാട് സംവിധാനം ചെയ്ത ചിത്രത്തില്‍ ബിജു മേനോനും ഗുരു സോമസുന്ദരവുമാണ് പ്രധാന വേഷങ്ങളില്‍ എത്തിയത്. തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശിപ്പിച്ച് വരുന്ന ചിത്രം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യാന്‍ ഒരുങ്ങുന്നതായാണ് റിപ്പോർട്ട്.

ബോളിവുഡ് ചിത്രം അന്ധാധൂന്‍ നിര്‍മ്മിച്ച മാച്ച് ബോക്‌സ് പ്രൊഡക്ഷന്‍സ് ആണ് റീമേക്ക് ചെയ്യാന്‍ താത്പര്യം അറിയിച്ചത്. സസ്‌പെന്‍സ് ത്രില്ലറിനൊപ്പം സോഷ്യല്‍ മെസ്സേജുമുള്ള കഥയാണ് തങ്ങളെ ആകര്‍ഷിച്ചതെന്ന് മാച്ച് ബോക്‌സ് പ്രൊഡക്ഷന്‍സിന്റെ ഉടമ സജ്ജയ് റൗത്രെ അറിയിച്ചു.

അവരെ പേടിച്ച് അത് ഉപേക്ഷിക്കേണ്ട കാര്യമെന്താണ്, അങ്ങനെ ജീവിക്കാന്‍ ആര്‍ക്ക് പറ്റും? മറുപടിയുമായി ഹണി റോസ്

ചിത്രത്തിന്റെ വേള്‍ഡ് വൈഡ് ഡിസ്ട്രിബൂഷന്‍ തമിഴിലെ പ്രശസ്ത സിനിമ നിര്‍മ്മാണ, വിതരണ കമ്പനിയായ ലൈക്ക പ്രൊഡക്ഷന്‍സ് ഏറ്റെടുത്തിരുന്നു. സൂരജ് വി ദേവാണ് നാലാം മുറയുടെ തിരക്കഥാകൃത്ത്. അലന്‍സിയര്‍, പ്രശാന്ത് അലക്‌സാണ്ടര്‍, ശാന്തി പ്രിയ, ഷീലു ഏബ്രഹാം, ശ്യാം ജേക്കബ്, ഋഷി സുരേഷ്, എന്നിവരും ചിത്രത്തിലെ പ്രധാന താരങ്ങളാണ്.

സെലിബ്രാന്റ്‌സിനു വേണ്ടി ഷിബു അന്തിക്കാട്, യുഎഫ്‌ഐ മോഷന്‍ പിക്‌ച്ചേര്‍സിനു വേണ്ടി കിഷോര്‍ വാര്യത്ത് (യുഎസ്എ), ലക്ഷമി നാഥ് ക്രിയേഷന്‍സിനു വേണ്ടി സുധീഷ് പിള്ള എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.

shortlink

Related Articles

Post Your Comments


Back to top button