അജിത്ത്, മഞ്ജു വാര്യർ എന്നിവർ ഒന്നിക്കുന്ന ‘തുനിവ്’: ട്രെയിലർ പുറത്ത്

ചെന്നൈ: വലിമൈ എന്ന വിജയ ചിത്രത്തിന് ശേഷം അജിത്തും എച്ച് വിനോദും ഒരുമിക്കുന്ന ‘തുനിവ്’ എന്ന ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തു. അജിത്തിന്റെ കഥാപാത്രം നേതൃത്വം നൽകുന്ന ബാങ്ക് കൊള്ളയോടെ ആരംഭിക്കുന്ന ട്രെയിലർ ആ​ക്ഷൻ രംഗങ്ങളാൽ സമ്പന്നമാണ്.  മലയാളികളുടെ പ്രിയതാരം മഞ്ജു വാര്യരും മാസ് ലുക്കിൽ ട്രെയിലറിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.

കൺമണി എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മഞ്ജു അവതരിപ്പിക്കുന്നത്. ബോണി കപൂറാണ് ചിത്രം നിര്‍മ്മിക്കുന്നത്. നേര്‍കൊണ്ട പാര്‍വൈ, വലിമൈ എന്നീ ചിത്രങ്ങള്‍ക്കു ശേഷം അജിത്ത് കുമാറും എച്ച് വിനോദും വീണ്ടും ഒന്നിക്കുന്ന ചിത്രത്തിൽ വീര, സമുദ്രക്കനി, ജോണ്‍ കൊക്കെൻ, തെലുങ്ക് നടൻ അജയ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലുണ്ട്. നീരവ് ഷായാണ് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. വിജയ് വേലുക്കുട്ടി എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്നു.

Share
Leave a Comment