കൊച്ചി: പ്രമുഖ നടൻ ബാബുരാജിന്റെ മകൻ അഭയ് ബാബുരാജിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് അഭയ് ബാബുരാജിന്റെ വിവാഹ നിശ്ചയ ചടങ്ങിൽ പങ്കെടുത്തത്. ബാബുരാജ് വിവാഹ ചടങ്ങിൽ ഉടനീളം മുൻനിരയിൽ തന്നെ ഉണ്ടായിരുന്നു. നടൻ ബാബുരാജിന്റെ ആദ്യ ഭാര്യയിലെ മകൻ ആണ് അഭയ്. എല്ലാ ചടങ്ങളും മുന്നിൽ നിന്നു നടത്താൻ ചുക്കാൻ പിടിച്ചതും ബാബുരാജ് തന്നെ ആയിരുന്നു.
ആദ്യ ഭാര്യയിൽ ബാബുരാജിന് അഭയ്, അക്ഷയ് എന്നിങ്ങനെ രണ്ട് മക്കളാണുള്ളത്. വാണി വിശ്വനാഥുമായുള്ള രണ്ടാം വിവാഹത്തിൽ ആർച്ച, ആരോമൽ എന്നിങ്ങനെ രണ്ടു കുട്ടികളാണ് ബാബുരാജിന് ഉള്ളത്. വിവാഹ നിശ്ചയത്തിന്റെ വിഡിയോ ഇതിനോടകം സമൂഹ മാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു.
ബാബുരാജ് രണ്ട് തവണ വിവാഹിതൻ ആണെന്ന് ആരാധകരിൽ ചിലർക്ക് അറിയാമെങ്കിലും ആദ്യ വിവാഹത്തെ കുറിച്ച് നടൻ എവിടെയും പരാമര്‍ശിച്ചിരുന്നില്ല. ഈ ബന്ധത്തിൽ തനിക്കുള്ള മക്കളെ കുറിച്ചും താരം പറഞ്ഞില്ല. കാറില്‍ നിന്ന് ഇറങ്ങിയ വരനും വധുവിനുമൊപ്പം വേദിയിലേക്ക് വന്ന ബാബുരാജ് ഭാര്യയുടെയും മക്കളുടെയും കൂടെ വേദിയില്‍ നില്‍ക്കുന്നത് വീഡിയോയില്‍ കാണാം.
Post Your Comments