തന്റെയും മകളുടെയും ഫോട്ടോ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവിനെതിരെ നടി പ്രവീണ പരാതി നൽകിയത് വലിയ വാർത്തയായിരുന്നു. തുടർന്ന് തമിഴ്നാട് തിരുനെല്‍വേലി സ്വദേശി ഭാഗ്യരാജ് പോലീസ് അറസ്റ്റിൽ ആയി. എന്നാൽ, ജാമ്യത്തില്‍ ഇറങ്ങിയ യുവാവ് തന്റെ മകളെ പോലും വെറുതെ വിടാതെ ഉപദ്രവിക്കുകയാണെന്ന് നടി പറയുന്നു.
read also: മമ്മൂട്ടി എന്നോട് മാപ്പ് ചോദിച്ചു: സംഭവം വെളിപ്പെടുത്തി നടി അഞ്ജു
കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിയായിരുന്ന ഭാഗ്യരാജിന്റെ ലാപ്ടോപ്പില്‍ നിന്ന് ഇത്തരത്തിലുള്ള ഒട്ടേറെ ചിത്രങ്ങള്‍ കണ്ടെടുത്തിരുന്നു. ‘ഇതിനോടകം എന്റെ നൂറോളം വ്യാജ ഐഡികള്‍ അയാള്‍ നിര്‍മിച്ചു. വ്യാജ ഫോട്ടോകള്‍ എല്ലാവര്ക്കും അയച്ചുകൊടുത്തു. എന്റെ മകളെ പോലും വെറുതെ വിട്ടില്ല. എന്റെ ചുറ്റുമുള്ള സ്ത്രീകളെയെല്ലാം തിരഞ്ഞുപിടിച്ച് ആക്രമിച്ചു. മനുഷ്യന് ഇത്രയും മാനസിക വൈകൃതം ഉണ്ടാകുമോ? മൂന്നു വര്‍ഷമായി അനുഭവിക്കുന്ന വേദന പറഞ്ഞാല്‍ ആര്‍ക്കും മനസിലാകില്ല. എന്റെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പലര്‍ക്കും അയച്ചു കൊടുത്തു. അവര്‍ പറഞ്ഞപ്പോഴാണ് ഞാന്‍ അറിയുന്നത്’- പ്രവീണ പറയുന്നു.
Post Your Comments