
നായാട്ടിന് ശേഷം മാർട്ടിൻ പ്രക്കാട്ടും ജോജു ജോർജും ഒന്നിക്കുന്ന പുതിയ ചിത്രമാണ് ‘ഇരട്ട’. ചിത്രം റിലീസിനൊരുങ്ങുന്നു. ജോജു ജോര്‍ജിന്‍റെ ഉടമസ്ഥതയിലുള്ള അപ്പു പാത്തു പപ്പു പ്രൊഡക്ഷൻ ഹൗസും സംവിധായകന്‍ മാര്‍ട്ടിന്‍ പ്രക്കാട്ടിന്‍റെ മാർട്ടിൻ പ്രക്കാട്ട് ഫിലിംസും ചേര്‍ന്നാണ് നിര്‍മ്മാണം.
ജോസഫ്, പൊറിഞ്ചു മറിയം ജോസ്, മധുരം, നായാട്ട് തുടങ്ങി നിരവധി ചിത്രങ്ങളിലെ പ്രകടനങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച ജോജുവിന്റെ ഇതുവരെ കാണാത്ത വേഷപ്പകർച്ചയായിരിക്കും ഇരട്ടയിലേതെന്ന് അണിയറക്കാര്‍ പറയുന്നു.
നിരവധി ഷോർട് ഫിലിമുകൾക്ക് അവാർഡ് ലഭിച്ച രോഹിതിന്റെ ആദ്യ സംവിധാന അരങ്ങേറ്റമാണ് ‘ഇരട്ട’. ‘നായാട്ട്’ എന്ന ചിത്രത്തിന് ഗംഭീര പ്രേക്ഷക പിന്തുണയും അംഗീകാരവും ലഭിച്ചിരുന്നു. അതുകൊണ്ട് ഈ ചിത്രത്തിനും പ്രേക്ഷകർ ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.
Read Also:- ‘സമാധാനമായി വിശ്രമിക്കൂ ഇതിഹാസമേ’: പെലെയ്ക്ക് ആദരാഞ്ജലി നേർന്ന് എ ആര്‍ റഹ്‍മാൻ
ജേക്സ് ബിജോയ് സംഗീത സംവിധാനം നിര്വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം വിജയ് ആണ്. മനു ആന്റണി ആണ് ചിത്രത്തിന്റെ എഡിറ്റർ. അഞ്ജലി,ആര്യ സലിം, ശ്രിന്ദ, ശ്രീകാന്ത് മുരളി, സാബുമോൻ, അഭിരാം എന്നിവരാണ് ‘ഇരട്ട’യിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Post Your Comments