GeneralLatest NewsMollywoodNEWS

മമ്മൂട്ടി എന്നോട് മാപ്പ് ചോദിച്ചു: സംഭവം വെളിപ്പെടുത്തി നടി അഞ്ജു

‘സാര്‍ ഞാന്‍ അഞ്ജു ആണ്’ എന്ന് പറഞ്ഞപ്പോള്‍ മമ്മൂക്ക ഞെട്ടിപ്പോയി

ഒരുകാലത്ത് മലയാള സിനിമയിൽ നിറഞ്ഞു നിന്ന നടിയാണ് അഞ്ജു പ്രഭാകര്‍. മമ്മൂട്ടിയുടെ മകളായും നായികയായും അഭിനയിച്ചിട്ടുള്ള അഞ്ജു മമ്മൂട്ടി തന്നോട് മാപ്പ് പറഞ്ഞതിനെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ. തന്റെ നായികയായി അഞ്ജു മാച്ച് ആകില്ലെന്ന് മമ്മൂട്ടി പറഞ്ഞുവെന്നും പിന്നീട് തന്നെ കണ്ടപ്പോൾ അതിനു മാപ്പ് പറഞ്ഞതായും അഞ്ജു തുറന്നു പറയുന്നു.

read also: സമൂഹത്തിന് നന്മയുടെ സന്ദേശം പകരാൻ ‘ഇവൻ അഗ്നി’ എത്തുന്നു: ക്രിമിനോളജിസ്റ്റ് പ്രേമദാസ് ഇരുവള്ളൂർ സംവിധാനം

താരത്തിന്റെ വാക്കുകൾ ഇങ്ങനെ,

‘ജോഷി സാര്‍, മമ്മൂക്ക, പൂര്‍ണിമ ആന്റി എല്ലാവരും ഉണ്ടായിരുന്ന ചിത്രത്തിൽ താന്‍ മമ്മൂക്കയുടെ മകളായിരുന്നു. പിന്നെ തമിഴില്‍ മൂന്ന് സിനിമകള്‍ സൈന്‍ ചെയ്തു. ‘അഴകന്‍’ സിനിമയില്‍ മധുബാലയുടെ കഥാപാത്രം ചെയ്യാനിരുന്നത് താനായിരുന്നു. മമ്മൂക്കയായിരുന്നു നായകന്‍.

എന്നാല്‍ അവള്‍ ചെറിയ കുട്ടിയാണ്. മാച്ചാകില്ല, വേണ്ട എന്ന് മമ്മൂക്ക പറഞ്ഞു. അങ്ങനെ ആ സിനിമ നഷ്ടമായി. ഭയങ്കര വിഷമമായിരുന്നു. കെ ബാലചന്ദ്രന്‍ സാറിനെ പോലൊരു സംവിധായകനൊപ്പം വര്‍ക്ക് ചെയ്യുക തന്റെ സ്വപ്നമാണ്. അത് നഷ്ടപ്പെട്ടതില്‍ വലിയ വിഷമമാണ്.

പിന്നീട് ‘നീലഗിരി’യുടെ ഷൂട്ടിംഗിനായി ഊട്ടിയിലെത്തിയപ്പോൾ മമ്മൂക്കയെ പോയി കണ്ടു. ‘സാര്‍ ഞാന്‍ അഞ്ജു ആണ്’ എന്ന് പറഞ്ഞപ്പോള്‍ മമ്മൂക്ക ഞെട്ടിപ്പോയി. ‘എടീ നീ ഇത്രയ്ക്ക് വലുതായോ’ എന്ന് ചോദിച്ചു.

‘ഞാന്‍ വിചാരിച്ചു നീ ആ കൊച്ചുകുട്ടിയാണ് ഇപ്പോഴുമെന്ന്, ആ ഇമേജേ മനസിലുണ്ടായിരുന്നുള്ളൂ. ഞാന്‍ മാപ്പ് ചോദിക്കുകയാണ്, ആ സിനിമയില്‍ നീ വേണ്ട എന്ന് പറഞ്ഞത് ഞാനാണ്. നിനക്കത് ചേരില്ലെന്ന് പറഞ്ഞതില്‍ സോറി. അതിന് പകരമായി നിന്നെ എന്റെ നായികയായി അഭിനയിപ്പിക്കും, ഞാന്‍ വാക്ക് തരുന്നു’ എന്ന് മമ്മൂക്ക പറഞ്ഞു.

അദ്ദേഹം ഉടനെ ജോഷി സാറിനെ വിളിച്ചു. അടുത്ത പടത്തില്‍ അഞ്ജുവാണ് നായികയെന്ന് പറഞ്ഞു. ഓണ്‍ ദ സ്പോട്ടിലാണ്. അവിടുത്തെ ഷൂട്ടിംഗ് കഴിഞ്ഞപ്പോള്‍ താന്‍ നേരെ തിരുവന്തപുരത്ത് ‘കൗരവര്‍’ സിനിമയുടെ ലൊക്കേഷനിലേക്ക് വരികയായിരുന്നു’- അഞ്ജു പങ്കുവച്ചു.

shortlink

Related Articles

Post Your Comments


Back to top button