മണ്ഡലപൂജയുടെ ഭാഗമായി നാഗ്പൂര്‍ അയ്യപ്പക്ഷേത്രത്തില്‍ ഗാനമേള അവതരിപ്പിക്കാന്‍ സിംഫണി ഭോസരി സംഘത്തിനൊപ്പം പോയ വയലിനിസ്റ്റ് ശാലിഷ് ശശിധരന് കുഴഞ്ഞുവീണ് മരിച്ചു. നാഗ്പൂരില്‍ വച്ച് ഇന്നലെ രാവിലെയായിരുന്നു അന്ത്യം.
ഇന്നലെ രാവിലെ റെയില്‍വേ സ്റ്റേഷനില്‍ നില്ക്കുമ്പോള് കുഴഞ്ഞുവീഴുകയായിരുന്നു. പ്ലാറ്റ്ഫോമിലെ എമര്‍ജന്‍സി വിഭാഗത്തില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഹൃദയസ്തംഭനമാണ് മരണ കാരണം.
ആറ്റിങ്ങല്‍ ചാത്തുംപാറ സ്വദേശിയാണ്. അച്ഛന്: ശശിധരന്, അമ്മ: ലീല, അര്‍ച്ചനയാണ് ഭാര്യ. പ്രീത് ആണ് മകന്.
Post Your Comments