BollywoodGeneralLatest NewsNEWS

അവന്‍ അവളെ ചതിച്ചിരിക്കാം, പക്ഷേ അവനെ കുറ്റപ്പെടുത്താനാവില്ല: നടിയുടെ വാക്കുകൾ വിവാദത്തിൽ

ചിലപ്പോള്‍ ചില ബന്ധങ്ങള്‍ ലോകാവസാനമാണെന്ന് തോന്നിയെക്കാം

നടി തുനിഷ ശര്‍മ്മ ആത്മഹത്യ ചെയ്ത സംഭവത്തില്‍ വിവാദ പ്രതികരണവുമായി നടി ഉര്‍ഫി ജാവേദ്. നടന്‍ ഷീസാന്‍ ഖാനുമായുള്ള പ്രണയത്തകര്‍ച്ചയ്ക്ക് ശേഷം ഡിപ്രഷനിലായിരുന്ന തുനിഷ സെറ്റില്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. തുനിഷയുടെ മരണത്തിന് കാരണമായി നടന്‍ ഷീസാന്‍ ഖാനെ കുറ്റപ്പെടുത്താന്‍ കഴിയില്ലെന്നാണ് ഉർഫി ജാവേദിന്റെ പ്രതികരണം.

read also: മദ്യപിച്ച്‌ മദോന്മത്തനായി മുകേഷ് വിവാഹ സ്ഥലത്ത് : വാർത്തയ്ക്ക് പിന്നിലെ സംഭവം ഇങ്ങനെ

‘ തുനിഷയുടെ കാര്യത്തില്‍ എന്റെ രണ്ട് വാക്കുകള്‍; അതെ ഷീസന്‍ തെറ്റായിരിക്കാം, അവന്‍ അവളെ ചതിച്ചിരിക്കാം, പക്ഷേ അവളുടെ മരണത്തിന് അവനെ കുറ്റപ്പെടുത്താന്‍ കഴിയില്ല. നിങ്ങളുടെ കൂടെ നില്‍ക്കാത്ത ഒരാളെ ഒപ്പം നില്‍ക്കുന്നയാളായി കാണരുത്. പെണ്‍കുട്ടികളോടാണ് പറയുന്നത് ആരും, ഞാന്‍ പറയുന്നു നിങ്ങളുടെ വിലയേറിയ ജീവിതം ഇത്തരം ബന്ധത്തിന് വേണ്ടി നല്‍കരുത്.

ചിലപ്പോള്‍ ചില ബന്ധങ്ങള്‍ ലോകാവസാനമാണെന്ന് തോന്നിയെക്കാം. എന്നാല്‍ എന്നെ വിശ്വസിക്കൂ, അത് അങ്ങനെയല്ല. നിങ്ങളെ സ്‌നേഹിക്കുന്ന ആളുകളെക്കുറിച്ച് ചിന്തിക്കുക അല്ലെങ്കില്‍ നിങ്ങളെ തന്നെ കഠിനായി സ്‌നേഹിക്കുക. നിങ്ങളെ തന്നെ നിങ്ങളുടെ ജീവിത്തിലെ ഹീറോയാക്കുക. ദയവായി കുറച്ച് സമയം നല്‍കുക. ആത്മഹത്യ ചെയ്താലും കഷ്ടപ്പാടുകള്‍ അവസാനിക്കുന്നില്ല, അവശേഷിക്കുന്നവര്‍ കൂടുതല്‍ കഷ്ടപ്പെടുകയെ ഉള്ളൂ’- ഉര്‍ഫി സോഷ്യൽ മീഡിയയിൽ കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button