
മലയാളത്തിന്റെ പ്രിയ നടൻ ഉണ്ണിമുകുന്ദൻ സോഷ്യൽ മീഡിയയിൽ സജീവമാണ്. താരത്തിന്റെ പുതിയ ചിത്രം മാളികപ്പുറം നാളെ തിയറ്ററുകളിൽ എത്തുകയാണ്. ചിത്രത്തിന്റെ പ്രമോഷന് വര്‍ക്കുകള്‍ പുരോഗമിക്കെ ഏറെ രസകരമായ ഒരു വീഡിയോ പങ്കുവച്ചിരിക്കുകയാണ് ഉണ്ണിമുകുന്ദന്.
ഒരാളുടെ കയ്യിലിരിക്കുന്ന പിഞ്ചു കുഞ്ഞ് നിര്‍ത്താതെ കരയുകയാണ്. പെട്ടെന്ന് സമീപത്ത് വച്ചിരിക്കുന്ന ലാപ്ടോപ്പില്‍ നിന്നും അയ്യപ്പ സ്തുതിഗാനം ഉയരുമ്പോൾ കുഞ്ഞ് കരച്ചിൽ നിർത്തുന്നതാണ് വീഡിയോ.
‘അയ്യപ്പ സ്വാമിയെന്നാല്‍ മനുഷ്യ മനസ് കെട്ടിച്ചമച്ചെടുത്ത എന്തെങ്കിലുമല്ല, ഒരു ഭ്രമവുമല്ല, സ്വാമി ശരണം! എത്ര മനോഹരമായ കാഴ്ചയാണിത്’ എന്ന അടിക്കുറിപ്പോടെയാണ് ഉണ്ണിമുകുന്ദന് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
Post Your Comments