സോഷ്യൽ മീഡിയയിൽ സജീവമായ സംവിധായകനാണ് ഒമര്‍ ലുലു. തന്റെ ഹാപ്പി വെഡ്ഡിംഗ് എന്ന ചിത്രത്തിലെ നായകനായ സിജു വില്‍സണിനൊപ്പം പുതിയ സിനിമയ്ക്ക് സാധ്യതയില്ലെന്ന് ഒമര്‍ ലുലു. റെഡ് എഫ്എമ്മിന് നല്കിയ അഭിമുഖത്തിലാണ് ഒമര്‍ ലുലു ഇത് പങ്കുവച്ചത്.
read also: വയലിനിസ്റ്റ് ശാലിഷ് ശശിധരന് റെയില്‍വേ സ്റ്റേഷനില്‍ കുഴഞ്ഞുവീണ് മരിച്ചു
സംവിധായകന്റെ വാക്കുകൾ ഇങ്ങനെ,
‘സിനിമയില്‍ ഞാന്‍ കണ്ടിടത്തോളം അങ്ങനെ കമ്മിറ്റ്മെന്‍സ് ഒന്നുമില്ല. സിജുവിന് ബ്രേക്കായി മാറിയ സിനിമയാണ് ഹാപ്പി വെഡ്ഡിംഗ്. ഇപ്പോള്‍ സിജു സ്റ്റാറാണ്. സിജുവിനെ അവിടെയും ഇവിടെയുമൊക്കെ വച്ച് കണ്ടിട്ടുണ്ട്. പക്ഷേ, സിജുവിനെ വച്ച് ഇനിയൊരു സിനിമ ചെയ്യാന്‍ സാധ്യതയില്ല. കാരണം, അതില്‍ തന്നെ കുറച്ച് പ്രശ്നങ്ങളായിരുന്നതാണ്.
പ്രശ്നം എന്നാല്‍ അങ്ങനെയല്ല. സിനിമ ചെയ്യുമ്പോൾ ഒരുപാട് കാര്യങ്ങളുണ്ട്. ഞാനും എന്റെ സുഹൃത്തും കൂടിയായിരുന്നു ആ സിനിമ നിര്‍മ്മിച്ചത്. ഇവര്‍ കുറേ കാര്യങ്ങള്‍ പറയും. പക്ഷെ നമ്മള് പ്രൊഡക്ഷന്റെ കാര്യങ്ങള്‍ കൂടി നോക്കേണ്ടതിനാല്‍ അതൊന്നും നമ്മള്‍ക്ക് മീറ്റ് ചെയ്യാനാകണമെന്നില്ല. ഇവര്‍ മനസിലാക്കേണ്ടത് സിനിമ ഹിറ്റാകുമ്പോള്‍ അത് കൊണ്ട് ഏറ്റവും ഗുണമുണ്ടാകുന്നത് ആര്‍ക്കാണ് എന്നാണ്.’- ഒമര്‍ ലുലു പറഞ്ഞു.
Post Your Comments