![](/movie/wp-content/uploads/2022/12/mukes.jpg)
മലയാള സിനിമയിലും കേരളം രാഷ്ട്രീയത്തിലും സജീവമാണ് നടന്‍ മുകേഷ്. മദ്യപിച്ച് മദോന്മത്തനായി വിവാഹ സ്ഥലത്ത് മുകേഷ് എന്ന തരത്തിൽ ഒരു വാർത്ത സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. അതിന്റെ സത്യാവസ്ഥ തുറന്നു പറയുകയാണ് താരം.
തിരുവനന്തപുരത്ത് വെച്ച് നടന്ന മണിയന്‍പിള്ള രാജുവിന്റെ മകന്‍ നിരഞ്ജിന്റെ വിവാഹ റിസപ്‌ഷനിൽ പങ്കെടുത്ത ശേഷം താന്‍ യൂട്യൂബ് ചാനലുകളോട് സംസാരിച്ചത് വ്യജ തലക്കെട്ട് നല്‍കി പ്രചരിപ്പിച്ചു എന്നാണ് മുകേഷ് പറയുന്നത്. കൈരളി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മുകേഷ് ഇക്കാര്യം പറഞ്ഞത്.
താരത്തിന്റെ വാക്കുകൾ ഇങ്ങനെ,
‘വളരെ വിഷമത്തോടെ പറയാം. സോഷ്യല്‍ മീഡിയയ്ക്ക് ഒരുപാട് പ്ലസ് ഉണ്ട്. അതിന്റെ മൈനസുകള്‍ ഒരുപാട് ബാധിക്കുക എന്നെ പോലെയുള്ള ആളുകളെയാണ്. സിനിമയും, രാഷ്ട്രീയവും അതിന്റെ കൂടെ എംഎല്‍എയും കൂടെ ആകുമ്പോള്‍ നല്ല ഷാര്‍പ്പായിട്ട് ബാധിക്കും. ഞാന്‍ തന്നെ ചിന്തിക്കാറുണ്ട് എനിക്കിതിന്റെ ആവശ്യമുണ്ടോ, എന്തിന് പോയി തലവെച്ച് കൊടുത്തെന്ന്,’
‘ഏറ്റവും ലേറ്റസ്റ്റായുള്ള സംഭവം ഞാന്‍ തിരുവനന്തപുരത്ത് മണിയന്‍പിള്ള രാജുവിന്റെ മകന്റെ കല്യാണത്തിന് പങ്കെടുത്തിരുന്നു. അവിടെ പോയി ഭക്ഷണം കഴിച്ച് തിരിച്ചിറങ്ങിയപ്പോള്‍ പഴയ നടി കാര്‍ത്തിക വന്നു നില്‍ക്കുന്നു. അപ്പോള്‍ ഈ യൂട്യൂബ് മാധ്യമങ്ങള്‍ ഒക്കെ ഇങ്ങനെ ചുറ്റും നില്‍ക്കുന്നുണ്ട്. ഞാന്‍ അപ്പോള്‍ കാര്‍ത്തികയോട് പറഞ്ഞു, അവര്‍ക്ക് എന്തെങ്കിലും കൊടുത്തോ, സൂക്ഷിക്കണം കേട്ടോ. എല്ലാ കറക്റ്റ് ആയിട്ട് പറയണം എന്ന് പറഞ്ഞു. ചിരിച്ചുകൊണ്ട് തന്നെയാണ് ഞാന്‍ പറഞ്ഞത്. അത് കഴിഞ്ഞ് ഇവര്‍ എന്റടുത്ത് വന്നപ്പോള്‍ നല്ല ഫുഡ് എന്ന് ഞാന്‍ പറഞ്ഞു. അങ്ങനെ സംസാരിച്ച് ഞാന്‍ കാറില്‍ കയറി പോയി. പക്ഷെ ഇവര്‍ കട്ട് ചെയ്ത് ഇട്ടത് മദ്യപിച്ച് മദോന്മത്തനായി വിവാഹ സ്ഥലത്ത് നിന്നിറങ്ങിയ മുകേഷ് കാര്‍ത്തികയോട് എന്നാണ്. ഇത് കണ്ട് നമ്മള്‍ തകര്‍ന്ന് പോവുകയാണ്. ഇങ്ങനെ നട്ടാല്‍ കുരുക്കാത്ത സംഭവങ്ങള്‍ പറയുകയാണ്. അതും എത്രപേരാണ് കണ്ടിരിക്കുന്നത്. ഇത് വിശ്വസിക്കുന്ന നിരവധിപേരുണ്ട്. ഇങ്ങനെ കാണുന്ന ചില സ്ഥലത്തൊക്കെ പ്രതികരിക്കും, എന്റെ മനഃസമാധാനത്തിന് വേണ്ടി,’ മുകേഷ് പറഞ്ഞു.
Post Your Comments