GeneralKollywoodLatest NewsNEWS

സെക്സില്‍ തൃപ്തിപ്പെടുക എന്ന ആഗ്രഹം ഞാന്‍ ഉപേക്ഷിച്ചതാണ്: സ്‌നേഹവും സെക്‌സും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് നടി അനു

സ്‌നേഹത്തിന് വേണ്ടിയുള്ള തന്റെ ആഗ്രഹം പല വഴിയില്‍ പൂര്‍ത്തീകരിക്കപ്പെടുന്നു

തൊണ്ണൂറുകളിൽ സിനിമാ ലോകത്ത് സജീവമായിരിക്കുകയും കാര്‍ അപകടത്തെ തുടര്‍ന്ന് കോമയില്‍ ആകുകയും ചെയ്ത നടിയാണ് അനു അഗര്‍വാള്‍. 2001ല്‍ താൻ സന്യാസിയായി എന്ന അവകാശവാദവുമായി എത്തി ആരാധകരെ താരം ഞെട്ടിച്ചിരുന്നു. ഇപ്പോഴിതാ, ഒരു അഭിമുഖത്തില്‍ സ്‌നേഹവും സെക്‌സും തമ്മിലുള്ള വ്യത്യാസം വിവരിക്കുകയാണ് താരം.

read also: തെന്നിന്ത്യന്‍ സിനിമകളില്‍ ഐറ്റം നമ്പറും മസാലയും മാത്രം: നടി രശ്മിക വിവാദത്തിൽ

അനുവിന്റെ വാക്കുകൾ ഇങ്ങനെ,

‘തന്റെ പ്രേമ ജീവിതത്തിന് എന്ത് സംഭവിച്ചു എന്നാണ് ചോദ്യം, താന്‍ വളരെ ഓപ്പണായ വ്യക്തിയാണ്. ശരിക്കും പണ്ട് താന്‍ കൂടുതല്‍ ഓപ്പണായിരുന്നു. അന്ന് സ്‌നേഹത്തെ കുറിച്ച് തുറന്ന് സംസാരിച്ചു. ശരിക്കും ഭാവിയില്‍ എന്താണ് സംഭവിക്കുന്നത് എന്ന് നമുക്ക് അറിയില്ലല്ലോ. ലൈംഗികതയില്‍ നിന്നും തൃപ്തിപ്പെടുക എന്ന ആഗ്രഹം വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ താന്‍ ഉപേക്ഷിച്ചതാണ്. നിര്‍മ്മലമായതും വളരെ സത്യസന്ധമായതുമായ സ്‌നേഹമാണ് ഞാൻ ആഗ്രഹിച്ചത്. അത് കുട്ടികളില്‍ നിന്നാണ് ഇപ്പോള്‍ തനിക്ക് ലഭിക്കുന്നത്.

സ്‌നേഹത്തിന് വേണ്ടിയുള്ള തന്റെ ആഗ്രഹം പല വഴിയില്‍ പൂര്‍ത്തീകരിക്കപ്പെടുന്നു. എന്നാല്‍, അതില്‍ സെക്‌സ് ഇല്ല. സെക്‌സ് സ്‌നേഹമല്ല. സ്‌നേഹം അല്ലെങ്കില്‍ പ്രേമം എന്ന ആശയം തിരുത്തപ്പെടണം. ഒരോ ചെറിയ ആംഗ്യത്തിലും സ്‌നേഹമുണ്ട്. അത് വലിയ ശബ്ദത്തില്‍ ആഘോഷമായി നടക്കണം എന്നില്ല. നാം മാറി ചിന്തിക്കേണ്ടിയിരിക്കുന്നു’- ആണ് പറഞ്ഞു.

shortlink

Post Your Comments


Back to top button