വിമാനത്താവളത്തിലെ സുരക്ഷാ ജീവനക്കാർ തന്റെ അച്ഛനേയും അമ്മയേയും അപമാനിച്ചെന്ന് ആരോപിച്ച് നടന്‍ സിദ്ധാര്‍ഥ്. തമിഴ്‌നാട്ടിലെ മധുര വിമാനത്താവളത്തില്‍ വച്ചാണ് മോശം അനുഭവമുണ്ടായത് എന്നും 20 മിനിറ്റോളം സുരക്ഷാ ഉദ്യോഗസ്ഥര്‍ അപമാനിച്ചെന്നും ഇന്‍സ്റ്റഗ്രാം സ്റ്റോറിയിൽ സിദ്ധാര്‍ഥ് പറഞ്ഞു.
മധുരൈ എയര്‍പോര്‍ട്ടിലെ സിആര്‍പിഎഫ് 20 മിനിറ്റോളം ഉപദ്രവിച്ചു. പ്രായമായ എന്റെ അച്ഛന്റേയും അമ്മയുടേയും ബാഗില്‍ നിന്ന് നാണയങ്ങള്‍ നീക്കിച്ചു. ഇംഗ്ലീഷില്‍ സംസാരിക്കാന്‍ പറഞ്ഞിട്ടും തുടര്‍ച്ചയായി ഹിന്ദിയില്‍ തന്നെ സംസാരിച്ചു. പരുഷമായി പെരുമാറി. ഞങ്ങള്‍ പ്രതിഷേധിച്ചപ്പോള്‍ ഇന്ത്യയില്‍ ഇങ്ങനെയൊക്കെയാണ് എന്നാണ് പറഞ്ഞത്. ഒരു പണിയുമില്ലാത്തവര്‍ പവര്‍ കാണിക്കുന്നു.- സിദ്ധാര്‍ഥ് കുറിച്ചു.
Post Your Comments