ചെന്നൈ: ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നാണ് മണിരത്‌നത്തിന്റെ പൊന്നിയിന്‍ സെല്‍വന്‍. സെപ്റ്റംബര്‍ 30ന് തിയേറ്ററുകളിലെത്തിയ ചിത്രം മികച്ച വിജയം നേടിയതിനൊപ്പം മികച്ച നിരൂപക പ്രശംസയും നേടിയിരുന്നു. ഇതിന് പിന്നാലെ ചിത്രം ഒടിടിയിലും എത്തി. ഇപ്പോഴിതാ ആദ്യഭാഗം പുറത്തിറങ്ങി മൂന്ന് മാസം പിന്നിടുമ്പോൾ ‘പൊന്നിയിൻ സെൽവൻ 2’ന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ.
ചിത്രം അടുത്തവർഷം ഏപ്രിൽ 28ന് തിയേറ്ററുകളിൽ എത്തും. ആദ്യ ഭാഗം പുറത്തിറങ്ങി ഒരു വർഷത്തിനുള്ളിൽ രണ്ടാം ഭാഗം റിലീസ് ചെയ്യുമെന്ന് ഒന്നാം ഭാഗത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, മണിരത്നം വെളിപ്പെടുത്തിയിരുന്നു.
സംസ്ഥാന ചലച്ചിത്ര അവാർഡ്: മികച്ച ഉദ്ഘാടക ഹണി റോസ് : ട്രോൾ
കൽക്കി കൃഷ്ണമൂർത്തിയുടെ ‘പൊന്നിയിൻ സെൽവൻ’ എന്ന ജനപ്രിയ തമിഴ് സാഹിത്യ നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചിയാൻ വിക്രം, ഐശ്വര്യ റായ് ബച്ചൻ, തൃഷ, കാർത്തി, ജയം രവി എന്നിവരുൾപ്പെടെയുള്ള താരനിരയാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. പ്രകാശ് രാജ്, ജയറാം, ശരത്കുമാർ, പ്രഭു, ഐശ്വര്യ ലക്ഷ്മി, ശോഭിത ധൂലിപാല, വിക്രം പ്രഭു എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എ ആർ റഹ്മാനാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്.
Post Your Comments