![](/movie/wp-content/uploads/2022/12/hom.jpg)
മലയാളത്തിന്റെ പ്രിയതാരമാണ് ഹണി റോസ്. ‘ ഉദ്ഘാടന റാണി’ എന്ന ഓമനപേരിലാണ് താരമിപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്. അതിനു കാരണം, കഴിഞ്ഞ നാല്- അഞ്ച് മാസത്തിനിടയിൽ കേരളത്തിൽ അങ്ങോളം ഇങ്ങോളം ഹണി റോസ് ഉദ്ഘാടനത്തിനായി വന്നതാണ്. ഇപ്പോഴിതാ ഹണി റോസ് പങ്കുവച്ചൊരു പോസ്റ്റാണ് വൈറലാകുന്നത്.
read also: നടി റിയ കൊല്ലപ്പെട്ടു: സംഭവം മകളുടെയും ഭർത്താവിന്റെയും മുന്നിൽവച്ച്
തന്റെ ഉദ്ഘാടനങ്ങളെ ട്രോളി കൊണ്ട് വിവിധ ട്രോൾ പ്ലാറ്റ്ഫോമുകളിൽ വന്ന ട്രോളുകളുടെ ഫോട്ടോകളാണ് ഹണി റോസ് ഷെയർ ചെയ്തത്. കൂപ്പ് കൈയ്യും സ്മൈലിയും മാത്രമാണ് പോസ്റ്റിന് നടി നൽകിയിരിക്കുന്ന ക്യാപ്ഷൻ. ’52ാമത് സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച ഉദ്ഘാടക’ആയി ഹണി റോസിനെ തെരഞ്ഞെടുത്തു എന്നും ട്രോളിലുണ്ട്.
Post Your Comments