പണമാണ് എല്ലാത്തിനേക്കാള്‍ വലുത്: നടി മഹാലക്ഷ്മിയുടെയും ഭർത്താവിന്റെയും ചിത്രത്തിന് മോശം കമന്റുകള്‍

രവീന്ദ്രര്‍ പങ്കുവച്ച പോസ്റ്റിന് താഴെ വീണ്ടും മോശം കമന്റുകള്‍ നിറയുകയാണ്.

നടി മഹാലക്ഷ്മിയും നിര്‍മാതാവ് രവീന്ദര്‍ ചന്ദ്രശേഖറും തമ്മിലുള്ള വിവാഹം സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. ഇരുവർക്കും നേരെ വലിയ രീതിയിൽ സൈബര്‍ ആക്രമണം നടന്നിരുന്നു. രവീന്ദറിന്റെ ശരീര പ്രകൃതമാണ് വിമർശനത്തിന് കാരണം. വിവാഹ മോചിതയും ഒരു കുട്ടിയുടെ അമ്മയുമായ മഹാലക്ഷ്മി രവീന്ദറിന്റെ പണം കണ്ടിട്ടാണ് വിവാഹം കഴിച്ചതെന്നായിരുന്നു വിമർശകരുടെ ആരോപണം.

read also: സ്ത്രീകള്‍ ഒരുങ്ങുന്നത് ആണുങ്ങളെ കാണിക്കാന്‍, എന്നെപ്പോലുള്ള വായ് നോക്കികള്‍ ആസ്വദിക്കും: നടന്റെ വാക്കുകൾ വിവാദത്തിൽ

ഇപ്പോഴിതാ, രവീന്ദ്രര്‍ പങ്കുവച്ച പോസ്റ്റിന് താഴെ വീണ്ടും മോശം കമന്റുകള്‍ നിറയുകയാണ്. എന്റെ ജീവിതത്തിലെ എട്ടാമത്തെ അത്ഭുതം എന്ന് കുറിച്ച്‌ മഹാലക്ഷ്മിയുടെ ചിത്രം രവീന്ദര്‍ പങ്കുവച്ചിരുന്നു. ഇവര്‍ക്ക് നേരെ സൈബര്‍ ആക്രമണം വീണ്ടും ഉയരുന്നു.

രവീന്ദറിന്റെ പണം കണ്ടാണ് മഹാലക്ഷ്മി ഇദ്ദേഹത്തെ വിവാഹം ചെയ്തത് ഇപ്പോഴും ഉയരുന്ന ആരോപണം.

Share
Leave a Comment