നാല് വര്‍ഷം നീണ്ട ഇടവേളയ്ക്കു ശേഷം ഷാരൂഖ് ഖാന് പ്രധാന വേഷത്തില്‍ എത്തുന്ന പഠാന് സിനിമയിൽ നായിക ദീപിക ഒരു ഗാന രംഗത്തിൽ കാവി നിറമുള്ള അടിവസ്ത്രം ഉപയോഗിച്ച് എന്ന പേരിൽ വിവാദങ്ങൾ തുടരുകയാണ്. ഇപ്പോഴിതാ ഷാരൂഖ് ഖാന്റെ ശേഷക്രിയ ചെയ്തുവെന്ന വാർത്തകളാണ് പുറത്തുവരുന്നത്.
ജഗദ്ഗുരു പരമഹംസ് ആചാര്യ മഹാരാജ ആണ് ഷാരൂഖിന് ശേഷക്രിയ ചെയ്തത്. അയോധ്യയിൽ വച്ചായിരുന്നു സംഭവമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഷാരൂഖ് ഖാനെ കണ്ടാൽ ജീവനോടെ ചുട്ടെരിക്കുമെന്ന് പരമഹംസ് ആചാര്യ നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നു. ‘ഇന്ന് ഞങ്ങൾ ഷാരൂഖിന്റെ പോസ്റ്ററുകൾ കത്തിച്ചു. പഠാൻ എന്ന സിനിമ കാവി നിറത്തെ അപമാനിച്ചിരിക്കുന്നു.ഷാരൂഖ് ഖാനെ എവിടെയെങ്കിലും കണ്ടെത്തിയാൽ ഞാൻ അവനെ ജീവനോടെ ചുട്ടെരിക്കും.’- എന്നായിരുന്നു ആചാര്യയുടെ വാക്കുകൾ
Post Your Comments