CinemaLatest NewsMovie Gossips

‘ചെക്കന്‍ കുട്ടിയാണ്, അവളൊരു ഇത്താത്തയും’; നൂറിന്‍ ഷെരീഫിന് നേരെ അധിക്ഷേപം, കിടിലൻ മറുപടി നൽകി വ്‌ളോഗര്‍

സംവിധായകൻ ഒമർ ലുലു പരിചയപ്പെടുത്തിയ നടിയാണ് നൂറിൻ ഷെരീഫ്. ദിവസങ്ങള്‍ മുമ്പാണ് നൂറിന്റെ വിവാഹ നിശ്ചയം കഴിഞ്ഞത്. നടനും തിരക്കഥാകൃത്തുമായ ഫഹീം സഫറാണ് വരന്‍. അടുത്ത സുഹൃത്തുക്കളായിരുന്നു ഇരുവരും. പിന്നീട് ആണ് പ്രണയത്തിലേക്ക് കടന്നതും, ഒടുവിൽ വിവാഹം വരെ എത്തി നിൽക്കുന്നതും. ബേക്കലിലെ ഒരു റിസോര്‍ട്ടില്‍ വച്ച് നടന്ന ചടങ്ങില്‍ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.

വിവാഹ നിശ്ചയത്തിന്റെ വീഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. എന്നാല്‍, വീഡിയോകള്‍ക്ക് താഴെ നൂറിനെ അധിക്ഷേപിച്ച് കമന്റുകളുടെ സൈബർ ആങ്ങളമാർ എത്തി. രണ്ട് പേരെയും അധിക്ഷേപിക്കുന്ന തരത്തിലുള്ള കമന്റുകളാണ് സദാചാരവാദികള്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. ചിലര്‍ ബോഡി ഷെയ്മിംഗ് കമന്റുകളും പങ്കുവച്ചിട്ടുണ്ട്. ചെക്കൻ ചെറിയ കുട്ടിയെ പോലെ ഉണ്ടെന്നും, നൂറിനെ കണ്ടാൽ ചെക്കന്റെ ചേച്ചിയാണെന്ന് പറയുമെന്നുമൊക്കെയാണ് കമന്റുകൾ.

എന്നാല്‍, ഇപ്പോഴിതാ ഇത്തരം കമന്റുകള്‍ പങ്കുവച്ചവരെ പേരെടുത്ത് വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് യൂട്യൂബ് വ്‌ളോഗിംഗ് ചാനലായ സീക്രട്ട് ഏജന്റ്. സൈബർ ആങ്ങളമാർക്ക് കിടിലൻ മറുപടിയാണ് ഇദ്ദേഹം നൽകുന്നത്. ‘ഇത്തരം ആളുകള്‍ ഒരുപാടുണ്ട്. ഏതെങ്കിലും കല്യാണത്തിന്റെ വീഡിയോയ്ക്ക് താഴെ ചെക്കന പ്രായം കൂടുതലാണ്, കുറവാണ് എന്നൊക്കെ പറഞ്ഞുവരും. നിങ്ങള്‍ക്കൊക്കെ സ്വന്തം ജീവിതത്തില്‍ സ്വന്തം ലുക്ക് എങ്ങനെ, നമ്മളും നമ്മളുടെ കപ്പിളും പോകുന്ന സമയത്ത് ബാക്കിയുള്ളവര്‍ എന്തെങ്കിലും പറയുമോ എന്നുള്ളതൊക്കെ ചിന്തിച്ചാല്‍ പോരെ. എന്തിനാണ് ബാക്കിയുള്ള ആളുകളെ കാണുന്ന സമയത്ത് അമ്മയും മകനും ചേച്ചിയും അനിയനും. ഇതുകൊണ്ട് നിങ്ങള്‍ക്ക് എന്ത് സുഖമാണ് കിട്ടാന്‍ പോകുന്നത്?’, അദ്ദേഹം ചോദിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button