CinemaGeneralIndian CinemaLatest NewsMollywoodMovie GossipsNEWSWOODs

ക്രിസ്റ്റഫറിലെ വില്ലൻ ‘വിനയ് റായ്’ : പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്ത്

വിനയ് റായ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ മുഖം വെളിപ്പെടുത്താതെയുള്ള പോസ്റ്ററാണ് പുറത്തുവന്നിരിക്കുന്നത്

കൊച്ചി: ബി ഉണ്ണികൃഷ്ണന്റെ സംവിധാനത്തിൽ മമ്മൂട്ടിയെ നായകനായി തീയേറ്റർ റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം ക്രിസ്റ്റഫറിലെ പുതിയ ക്യാരക്ടർ പോസ്റ്റർ റിലീസ് ചെയ്തു. തെന്നിന്ത്യൻ താരം വിനയ് റായ് അവതരിപ്പിക്കുന്ന സീതാറാം ത്രിമൂർത്തി എന്ന വില്ലൻ കഥാപാത്രത്തിന്റെ പോസ്റ്ററാണ് പുറത്തുവന്നിരിക്കുന്നത്. ‘ദി ആൻ്റഗോണിസ്റ്റ്’ എന്ന ടാഗ് ലൈനിൽ, വില്ലൻ്റെ മുഖം വെളിപ്പെടുത്താതെയുള്ള കഥാപത്രത്തെ പോസ്റ്ററിൽ കാണാം.

‘ബയോഗ്രഫി ഓഫ് എ വിജിലന്‍റ് കോപ്പ്’ എന്ന ടാ​ഗ് ലൈനോടെ എത്തുന്ന ക്രിസ്റ്റഫര്‍ നിർമ്മിക്കുന്നത് ആർഡി ഇല്യൂമിനേഷന്‍സ് എൽഎൽപി ആണ്. ത്രില്ലർ ഗണത്തിലുള്ള ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കുന്നത് ഉദയകൃഷ്ണയാണ്. അമല പോൾ കൂടാതെ സ്നേഹ, ഐശ്വര്യ ലക്ഷ്മി എന്നിങ്ങനെ മൂന്ന് നായികമാരാണ് ചിത്രത്തിലുള്ളത്.

ഞാനും അനുശ്രീയും നിയമപരമായി വിവാഹം ചെയ്‌തിട്ടില്ല, കുടുംബ ജീവിതത്തിൽ സംഭവിച്ചത് വെളിപ്പെടുത്തി വിഷ്ണു

ദിലീഷ് പോത്തൻ, സിദ്ദിഖ്, ജിനു എബ്രഹാം, വിനീതകോശി, വാസന്തി തുടങ്ങിയവരോടൊപ്പം മുപ്പത്തിയഞ്ചോളം പുതുമുഖങ്ങളും ചിത്രത്തില്‍ വേഷമിടുന്നു. പൊലീസ് ഉദ്യോഗസ്ഥനായാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നത്. ഓപ്പറേഷൻ ജാവ ഒരുക്കിയ ഫൈസ് സിദ്ദിഖ് ആണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്.

കടുവയെ കളിപ്പിക്കുന്ന വീഡിയോയുമായി നടന്‍ സന്താനം: വിമര്‍ശനം

സംഗീതം: ജസ്റ്റിൻ വർഗീസ്, എഡിറ്റിംഗ്: മനോജ്, പ്രൊഡക്ഷൻ കൺട്രോളർ: അരോമ മോഹൻ, കലാ സംവിധാനം: ഷാജി നടുവിൽ, വസ്ത്രാലങ്കാരം: പ്രവീൺ വർമ്മ, ചമയം: ജിതേഷ് പൊയ്യ, ആക്ഷൻ കൊറിയോഗ്രഫി: സുപ്രീം സുന്ദർ, ചീഫ് അസോസിയേറ്റ്: സുജിത്ത് സുരേഷ്, സൗണ്ട് മിക്സിങ്: രാജകൃഷ്ണൻ എംആർ, സൗണ്ട് ഡിസൈൻ: നിധിൻ ലൂക്കോസ്, കളറിസ്റ്റ്: ഷൺമുഖ പാഡ്യൻ, ഡിഐ: മോക്ഷ പോസ്റ്റ്, പിആർഒ: പി ശിവപ്രസാദ്, മാർക്കറ്റിംഗ്: ഒബ്സ്ക്യൂറ എൻ്റർടൈൻമെൻ്റ്സ്, സ്റ്റിൽസ്: നവീൻ മുരളി, ഡിസൈൻ: കോളിൻസ് ലിയോഫിൽ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

shortlink

Related Articles

Post Your Comments


Back to top button