CinemaGeneralIndian CinemaLatest NewsMollywoodMovie GossipsNEWSWOODs

ഞാൻ അത് ചെയ്യുന്നത് എൻറെ ജോലി അതായത് കൊണ്ടാണ്, അതിന് എനിക്ക് അവർ പണം തരുന്നുണ്ട്: അശിക അശോകൻ

കൊച്ചി: ഷോർട്ട് ഫിലിമുകളിലൂടെയും സോഷ്യൽ മീഡിയ റീൽസിലൂടെയും മലയാളി യുവാക്കളുടെ മനസ്സിൽ ഇടം നേടിയ താരമാണ് അശിക അശോകൻ. നിരവധി ആരാധകരാണ് താരത്തിനുള്ളത്. സാമൂഹ്യ മാധ്യമങ്ങളിൽ അശിക പങ്കുവെക്കുന്ന ഫോട്ടോസുകളും വീഡിയോസുകളും നിമിഷനേരങ്ങൾ കൊണ്ടാണ് വൈറലാകുന്നത്. ഇപ്പോഴിതാ തനിക്ക് വരുന്ന മോശം കമന്റുകളെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് അശിക അശോകൻ.

അശികയുടെ വാക്കുകൾ ഇങ്ങനെ;

‘എൻറെ പോസ്റ്റിന് താഴെ കൂടുതലായും ആളുകൾ ചെയ്യുന്ന കമൻറ് എൻറെ വീട്ടിൽ ചോദിക്കാനും പറയാനും ആളുകൾ ഇല്ലേ എന്നാണ്. ചേച്ചി കാണിക്കാൻ തുടങ്ങിയിട്ടുണ്ട് എന്ന കമന്റുകൾ ഒക്കെ പിന്നെ പോസ്റ്റിന് താഴെ വരും. അവരുടെ വിചാരം ശരീരം കാണിക്കുക എന്നതാണ് മെയിൻ ആയിട്ടുള്ള എൻറെ ഉദ്ദേശം എന്നാണ്. ഞാൻ മനസ്സിലാക്കുന്നത് അവർക്ക് ഒക്കെ അത്രമാത്രം ചിന്തിക്കാനുള്ള വിവരമേ ഉള്ളൂ എന്നാണ്.

അതുകൊണ്ടുതന്നെ ഞാൻ അതിനെ പറ്റി ചോദിക്കാറുമില്ല. പക്ഷേ ചിലത് കാണുമ്പോൾ അതിനെക്കുറിച്ച് ചോദിക്കാൻ തോന്നാറുണ്ട്. ഒരാൾ അത്തരം കമൻറ് ഇട്ടാൽ ബാക്കി വരുന്ന എല്ലാവർക്കും അത്തരത്തിലുള്ള കമന്റുകൾ ഇടാൻ തോന്നും. ഞാൻ അത് പറഞ്ഞു കൊടുക്കുമ്പോഴേക്കും എനിക്ക് ഭയങ്കര ആറ്റിറ്റ്യൂഡ് ആയി ഭയങ്കര അഹങ്കാരമായി എന്നെല്ലാം പറയും. എനിക്ക് ജാഡയാണ് എന്ന് പറയുന്നവരുണ്ട്. എൻറെ പ്രൊഫൈൽ ആയതുകൊണ്ടാണ് ഞാൻ അത്തരത്തിൽ ഡ്രസ്സ് ധരിക്കുന്നത്.

ഞാൻ ആളുകളുടെ മുൻപിൽ ശരീരം പ്രദർശിപ്പിക്കാൻ വേണ്ടിയല്ല അത്തരത്തിലുള്ള ഡ്രസ്സുകൾ ഇടുന്നത്. ഞാൻ ഒരു മോഡൽ ആണ്. എൻറെ ഉദ്ദേശം ശരീരം കാണിച്ചിട്ട് ആണുങ്ങളെ പ്രലോഭിപ്പിക്കൽ അല്ല. ഞാൻ അത് ചെയ്യുന്നത് എൻറെ ജോലി അതായത് കൊണ്ടാണ്. അതിന് എനിക്ക് അവർ പണം തരുന്നുണ്ട്. അതുകൊണ്ടുതന്നെ ആ ജോലി എനിക്ക് ചെയ്തു കൊടുക്കേണ്ടതായിട്ടുണ്ട്. ഇതിനെയൊക്കെയാണ് ഇത്തരത്തിൽ ആളുകൾ പറയുന്നത്.’

shortlink

Related Articles

Post Your Comments


Back to top button