ചെന്നൈ: നടനും തമിഴ്‌നാട് യുവജനക്ഷേമ കായിക വികസന മന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ അടുത്തിടെ നടത്തിയ പരാമർശം ഏറെ വിവാദമായിരുന്നു. കഴിഞ്ഞ ദിവസം ഒരു പൊതു ചടങ്ങില്‍ വെച്ച് താനും തന്റെ ഭാര്യയും ക്രിസ്ത്യാനികളാണെന്ന് താരം പറഞ്ഞിരുന്നു. ഇതാണ് വിവാദങ്ങൾക്ക് തിരി കൊളുത്തിയിരിക്കുന്നത്. ചെന്നൈയില്‍ വെച്ചുനടന്ന ഒരു ക്രിസ്മസ് പരിപാടിക്കിടെയാണ് താനും ഭാര്യയും ക്രിസ്ത്യാനി ആയതില്‍ അഭിമാനിക്കുന്നുവെന്ന് താരം പറഞ്ഞത്.
എഗ്മോറിലെ ഡോണ്‍ ബോസ്‌കോ സ്‌കൂളിലാണ് താന്‍ പഠിച്ചതെന്നും ബിരുദം നേടിയത് ലയോള കോളേജില്‍ നിന്നാണെന്നും ഉദയനിധി പറഞ്ഞു. ഒരു ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ പ്രണയിച്ച് വിവാഹം കഴിച്ചുവെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ ക്രിസ്മസ് പരിപാടിയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ താന്‍ ഒത്തിരി അഭിമാനിക്കുന്നുവെന്നും ക്രിസ്ത്യാനിയാണെന്ന് പറയുന്നതില്‍ തനിക്ക് അഭിമാനമുണ്ടെന്നും ഉദയനിധി സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു.
ഈ സംഭവം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചത്. അതേസമയം, മുമ്പ് ഒരിക്കൽ താൻ നിരീശ്വരവാദിയാണെന്നും ഉദയനിധി പറഞ്ഞിരുന്നു. ഇതിന്റെ വീഡിയോയും പുതിയ വീഡിയോയും താരതമ്യം ചെയ്ത് നടനെതിരെ ട്രോളുകളും പ്രത്യക്ഷപ്പെടുന്നുണ്ട്. ഗണപതി വിഗ്രഹം പിടിച്ച് നില്‍ക്കുന്ന മകളുടെ ചിത്രം വൈറലായപ്പോഴാണ് താന്‍ നിരീശ്വരവാദിയാണെന്ന് ഉദയനിധി അവകാശപ്പെട്ടത്.
Post Your Comments