കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ശങ്കർ മോഹൻ വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും എതിരെ ജാതിമേധാവിത്ത നിലപാടുകൾ വെച്ചു പുലർത്തുന്നു എന്നത് കേരളത്തിന്റെ രാഷ്ട്രീയ സാംസ്ക്കാരിക അടിത്തറയ്ക്ക് എതിരായിട്ടുളള ഹീനമായ നടപടിയാണെന്നും ഇദ്ദേഹത്തെ പുറത്താക്കണമെന്നും ആവശ്യപ്പെട്ട് ഫെററേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ കേരളം.
കേരളത്തിന്റെ സ്വതന്ത്ര ജനാധിപത്യ പുരോഗമന നിലപാടുകൾക്കെതിരെ പ്രവർത്തിക്കുന്ന
ആരായാലും എതിർക്കപ്പെടേണ്ടതാണെന്നും ഒരാളുടെ തെറ്റ് മൂടി വെച്ച് വെള്ളപൂശാൻ അയാൾ ശ്രേഷ്ഠ കുടുംബത്തിൽ ജനിച്ചയാളാണെന്ന പറച്ചിലും വളരെ ഹീനവും പ്രതിലോമകരവുമാണെന്നും സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞു.
read also: പാപ്പുവിനൊപ്പം സാഹസിക വിനോദങ്ങളുമായി അമൃത
പോസ്റ്റ്
കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ശങ്കർ മോഹൻ വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും എതിരെ ജാതിമേധാവിത്ത നിലപാടുകൾ വെച്ചു പുലർത്തുന്നു എന്നത് കേരളത്തിന്റെ രാഷ്ട്രീയ സാംസ്ക്കാരിക അടിത്തറയ്ക്ക് എതിരായിട്ടുളള ഹീനമായ നടപടിയാണ്.
ഹിന്ദുത്വരാഷ്ട്രീയം എന്നപോലെ വർണ്ണമേധാവിത്തത്തേയും ദാസ്യവൃത്തിയേയും കേരളത്തിലേക്കു വ്യാപിപ്പിക്കാനുള്ള സംഘടിതമായ ശ്രമത്തിന്റെ ഭാഗമാണത്.
ഇന്ത്യയിലെ സാംസ്കാരിക സ്ഥാപനങ്ങളും യൂണിവേഴ്സിറ്റികളും ഫിലിം ഇൻസ്റ്റിറ്റ്യൂട്ടുകളും
ഹിന്ദുത്വവൽക്കരിച്ചു കൊണ്ടിരിക്കുമ്പോൾ കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് സ്വാതന്ത്ര്യം ജനാധിപത്യം മാനവികത എന്നിവ ഉയർത്തിപ്പിടിക്കുന്ന ചലച്ചിത്ര പ്രവർത്തകരെ രൂപപ്പെടുത്തേണ്ടുന്ന വളരെ പ്രധാനപ്പെട്ട സ്ഥാപനമാണെന്ന് കേരള സർക്കാർ തിരിച്ചറിയണം.
കേരളത്തിന്റെ സ്വതന്ത്ര ജനാധിപത്യ പുരോഗമന നിലപാടുകൾക്കെതിരെ പ്രവർത്തിക്കുന്ന
ആരായാലും എതിർക്കപ്പെടേണ്ടതാണ്.
ഒരാളുടെ തെറ്റ് മൂടി വെച്ച് വെള്ളപൂശാൻ അയാൾ ശ്രേഷ്ഠ കുടുംബത്തിൽ ജനിച്ചയാളാണെന്ന പറച്ചിലും വളരെ ഹീനവും പ്രതിലോമകരവുമാണ്.
എല്ലാ കലാ സാംസ്കാരിക സാമൂഹ്യ പ്രവർത്തകരും
ഈ പ്രതിലോമപരമായ നിലപാടുകൾക്കെതിരെ രംഗത്ത് വരേണ്ടതാണ്.
കുറേ നാളായി നടക്കുന്ന കുട്ടികളുടെ സമരം കേരള സമൂഹത്തിന്റെ സമരമായി കണ്ട് സർക്കാർ അടിയന്തിരമായി ഇൻസ്റ്റിസ്റ്റ്യൂട്ട് ഡയറക്ടർ ശങ്കർ മോഹനെ പുറത്താക്കണമെന്ന് ഫെററേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ കേരളം ആവശ്യപ്പെടുന്നു.
ചെലവൂർ വേണു
പ്രസിഡണ്ട്
കെ ജി മോഹൻ കുമാർ
റീജിയണൽ സെക്രട്ടറി
ഫെഡറേഷൻ ഓഫ് ഫിലിം സൊസൈററീസ് ഓഫ് ഇന്ത്യ.. കേരളം
25/12/22
Post Your Comments