CinemaInterviewsLatest NewsMovie Gossips

‘ആരതിയുടെ സുഹൃത്തുക്കളെല്ലാവരും എന്റെ ശത്രുക്കൾ, ഞാൻ ടോക്സിക്ക് ആണെന്ന് വരെ അവർ പറഞ്ഞു’: റോബിൻ

ബിഗ് ബോസ് താരം റോബിൻ രാധാകൃഷ്ണൻ വിവാഹത്തിനൊരുങ്ങുകയാണ്. ആരതി പൊടിയാണ് വധു. ഇരുവരുടെയും വിവാഹം അടുത്ത വർഷമാണ് നടക്കുക. ആരതിയുടെ സുഹൃത്തുക്കളിൽ പലരും തന്റെ ശത്രുക്കളാണെന്ന് പറയുകയാണ് റോബിൻ. ഒരു യൂട്യൂബ് മലയാളം ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

‘ആ അഭിമുഖത്തിന് ശേഷം പുള്ളിക്കാരിക്ക് എന്നെ ഇഷ്ടമുണ്ടോ ഇല്ലയോ എന്ന് അറിയലായിരുന്നു ഏറ്റവും പ്രധാനം. ബിഗ് ബോസൊന്നും വലുതായി കാണുന്ന ആളായിരുന്നില്ല ആരതി. പുള്ളിക്കാരിയുടെ സുഹൃത്തുക്കളെല്ലാവരും എന്റെ ശത്രുക്കളാണ്. ബിഗ് ബോസിലെ എന്നെ ഇഷ്ടമല്ലാത്തവരാണ്. അതൊന്നും വേണ്ട, പുള്ളിക്കാരന്‍ ഭയങ്കര ടോക്സിക്കാണെന്നായിരുന്നു ചിലരൊക്കെ പറഞ്ഞത്. എന്നാല്‍ ഞാനുമായി സംസാരിച്ചപ്പോള്‍ അങ്ങനെയൊന്നും അല്ലല്ലോയെന്ന ചിന്ത പുള്ളിക്കാരിയുടെ മനസ്സില്‍ വന്നു. മറ്റുള്ളവരുടെ സ്വാധീനത്തിന് ആരതി വഴങ്ങില്ല. അവർ തന്നെ കണ്ടും അറിഞ്ഞ് മനസ്സിലാക്കിയേ പെരുമാറുകയുള്ളു. അല്ലാത്ത ഒരാളാണെങ്കില്‍ ഇഷ്ടപ്പെടേണ്ട കാര്യമില്ല. കല്യാണം വരെ ആ ബന്ധം എത്തിയെങ്കില്‍ എന്നില്‍ എന്തെങ്കിലും നല്ലത് കണ്ടിട്ടായിരിക്കുമല്ലോ.

അവളെടുക്കുന്ന തീരുമാനങ്ങളിലൊക്കെ വീട്ടുകാർക്ക് തൃപ്തിയായിരുന്നു. മകള്‍ക്ക് ശരിയെന്ന തീരുമാനം എടുക്കാന്‍ പറഞ്ഞു. അങ്ങനെ എല്ലാവർക്കും ഇഷ്ടമായി. വളരെ സീരിയസായി തന്നെയാണ് ഈ ആലോചന മുന്നോട്ട് കൊണ്ടുപോയത്, അല്ലാതെ കുട്ടിക്കളിയായിട്ടല്ല. സിനിമയുടേത് ഉള്‍പ്പടേയുള്ള കാര്യങ്ങള്‍ തീർക്കുന്നതിന് വേണ്ടി ആറ് മാസത്തോളം സമയം വേണമെന്ന് ആവശ്യപ്പെട്ടു. ആ സമയം നല്‍കി. അതിനിടയില്‍ എന്‍ഗേജ്മെന്റും അതിന് ശേഷം രണ്ടോ മൂന്നോ മാസം കഴിഞ്ഞ് കല്യാണം എന്നായിരുന്നു തീരുമാനം.

പുള്ളിക്കാരിയോട് ചോദിച്ചിട്ടായിരുന്നു വിവാഹം സംബന്ധിച്ച പ്രഖ്യാപനം പരസ്യമായി നടത്തിയത്. എനിക്ക് ശരിയെന്ന തോന്നുന്ന കാര്യങ്ങളൊക്കെ അലറി വിളിച്ച് പറയുന്ന ആളാണ് ഞാന്‍. ഇനി ആളുകളെ തിരഞ്ഞെടുക്കുമ്പോള്‍ മൂന്നല്ല, നൂറ് വട്ടം ആലോചിക്കും. വളരെ സെലക്ടീവായി ഒന്ന് രണ്ട് പേരെ മാത്രമേ കൂടെ നിർത്തുന്നുള്ളു’, റോബിൻ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button