സൂപ്പർ താരങ്ങളുടെ നായികയായി മലയാളത്തിൽ തിളങ്ങി നിന്ന നടിയാണ് കനക. താരത്തിന്റെ വീട്ടിൽ കഴിഞ്ഞ ദിവസം തീ പിടിക്കുകയും നിരവധി തുണികൾ കത്തിനശിക്കുകയും ചെയ്തതായി റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. അതിനു പിന്നാലെ കനകയുടെ മാനസിക ആരോഗ്യം മോശമാണെന്ന തലത്തിൽ വാർത്തകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
അതിനു കാരണം കനകയുടെ ചെന്നൈയിലെ വീട്ടില്‍ തീ പിടിച്ചപ്പോൾ അയല്‍വാസികളും ഫയര്‍ ഫോസ് സംഘവും എത്തിയെങ്കിലും ഇവരെ ആദ്യം നടി വീട്ടിലേക്ക് കയറ്റിയിരുന്നില്ല എന്ന തരത്തിലുള്ള വാർത്തകളാണ്. ഫയര്‍ ഫോഴ്സ് സംഘത്തോടും പൊലീസിനോടും കനക വളരെ മോശം ആയും രൂക്ഷമായും ആണ് പ്രതികരിച്ചതെന്നും നാട്ടുകരെ ആരെയും അങ്ങോട്ട് അടുപ്പിക്കറില്ല എന്നും അയൽവാസി പറഞ്ഞതായി ഒരു മാധ്യമം റിപ്പോർട്ട് ചെയ്തതിനു പിന്നാലെയാണ് കനകയുടെ മാനസിക ആരോഗ്യം മോശമാണെന്ന തലത്തിൽ വാർത്തകൾ സോഷ്യൽ മീഡിയയിൽ വ്യാപകമായത്. പൂജ മുറിയില്‍ വിളക്ക് കൊളുത്തുന്നതിനിടയിൽ തീ ആളി കത്തുകയും വീടിനു അകത്തു തീ പടരുക ആയിരുന്നു എന്നാണ് വീട്ടുകാർ സംഭവത്തെക്കുറിച്ചു പറയുന്നത്.
read also: തുനിഷ ശര്‍മയുമായുള്ള ബന്ധം അവസാനിപ്പിച്ചതിന് പിന്നിലെ കാരണം ഇത്: വെളിപ്പെടുത്തലുമായി ഷീസാന് ഖാന്
താരത്തിന്റെ ജീവിത വഴികളിലെ വിവാദങ്ങൾ
അന്തരിച്ച നടി ദേവികയുടെ മകള്‍ ആണ് കനക. ഗായിക ആവാന്‍ ആണ് കനക ആഗ്രഹിച്ചിരുന്നത്. ഗംഗൈ അമരന് സംവിധാനം ചെയ്ത കരക്കാട്ടക്കാരന് എന്ന ചിത്രത്തിലൂടെയാണ് കനക സിനിമ ലോകത്തേക്ക് കാലെടുത്ത് വയ്ക്കുന്നത്.
കനകയുടെ അഭിനയ ജീവിതം നില്ക്കാന് കാരണം കനകയുടെ അമ്മ ദേവികയുടെ അഹങ്കാരമാണെന്ന് ഒരു പ്രമുഖ സിനിമ നിരൂപകര്‍ വിമർശിച്ചതും വലിയ ചർച്ചയായിരുന്നു
നായികയായി തിളങ്ങി നിന്ന സമയം ആയിരുന്നു കനക വെള്ളിത്തിരയിൽ നിന്ന് അപ്രതീക്ഷിത പിന്‍വാങ്ങല്‍ നടത്തിയത്. പിന്നീട് താരത്തെക്കുറിച്ച് യാതൊരു വിവരവും ഇല്ലാതിരുന്നു. കനക മരണപ്പെട്ടു എന്നുള്ള വാര്‍ത്തകള്‍ പുറത്ത് വന്നതോടെ താന്‍ ജീവനോടെ തന്നെ ഉണ്ടെന്ന് പറഞ്ഞ് കനക തന്നെ രംഗത്തെത്തിയിരുന്നു.
കനകയും അച്ഛനും തമ്മിലുള്ള സ്വത്തു തര്‍ക്കവും ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. അച്ഛന് തന്നെ മനോരോഗിയായി ചിത്രീകരിക്കുകയാണെന്നും അമ്മയെ തന്നില്‍ നിന്ന് അകറ്റാന്‍ ശ്രമിച്ചിരുന്നെന്നും കനക പറഞ്ഞിരുന്നു.
Post Your Comments