CinemaGeneralIndian CinemaLatest NewsMollywoodMovie GossipsNEWSWOODs

ചില കാര്യങ്ങളില്‍ പെണ്ണുങ്ങളെ വിശ്വസിക്കാന്‍ പറ്റില്ല, അവര്‍ക്ക് രണ്ട് മനസുണ്ടാകും: തുറന്നു പറഞ്ഞ് ബാല

കൊച്ചി: ഇത്രയും കാലം ബാച്ചിലര്‍ ആയിരുന്നുവെന്നും ഇപ്പോള്‍ ഭാര്യ കൂടെയുള്ളതുകൊണ്ട് ഇത്തവണ ക്രിസ്മസ് നന്നായി ആഘോഷിക്കുമെന്നും നടൻ ബാല. തന്റെ പുതിയ വീഡിയോയിലാണ് ക്രിസ്മസ് ആഘോഷിക്കുന്നതുമായി ബന്ധപ്പെട്ട വിശേഷങ്ങൾ താരം പങ്കുവെച്ചത്. ക്രിസ്മസിന് ഷൂട്ടിന് പോയാല്‍ ഭാര്യ തന്നെ ഷൂട്ട് ചെയ്യുമെന്നും ബാല പറയുന്നു. തന്റെ മുത്തച്ഛന്‍ ബൈബിള്‍ മുഴുവന്‍ വായിച്ച് ക്രിസ്ത്യാനിക്ക് വേണ്ടി നിറയെ കാര്യങ്ങള്‍ ചെയ്ത മനുഷ്യനാണെന്നും ബാല കൂട്ടിച്ചേർത്തു.

‘പെണ്ണുങ്ങളെ ചില കാര്യങ്ങളില്‍ വിശ്വസിക്കാന്‍ പറ്റില്ല. അവര്‍ക്ക് രണ്ട് മനസുണ്ടാകും. തീരുമാനങ്ങള്‍ ചെയ്ഞ്ച് ചെയ്തു കൊണ്ടിരിക്കും. പക്ഷേ ആണുങ്ങള്‍ അങ്ങനെയല്ല. ഒന്നില്‍ ഫിക്സായിരിക്കും. പെണ്ണുങ്ങള്‍ പൊട്ടിത്തെറിക്കും, ഓപ്പണായി കരയും. പക്ഷേ ആണുങ്ങള്‍ കരയില്ല. ആണുങ്ങള്‍ ആരും കാണാതെയാണ് കരയുന്നത്. അതാണ് സത്യം. ആണുങ്ങളെക്കാള്‍ പെണ്ണുങ്ങള്‍ക്കാണ് ബലം കൂടുതല്‍. ഇല്ലെങ്കില്‍ പ്രസവ വേദന സ്ത്രീകള്‍ക്ക് ദൈവം നല്‍കില്ലായിരുന്നു. ആണുങ്ങള്‍ക്ക് പത്ത് പേരെ അടിക്കാന്‍ പറ്റും. പെണ്ണുങ്ങള്‍ക്ക് പത്ത് പേർ അടിച്ചാലും താങ്ങാന്‍ പറ്റും. അതാണ് സ്ട്രെങ്ത്ത്’, ബാല പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button