ഒരിക്കല്‍ താന്‍ സിനിമ ഉപേക്ഷിക്കാൻ തീരുമാനിച്ചതായി സംവിധായകന് സിബി മലയില്‍. .തന്നെ ഒഴിവാക്കിയ സംഭവത്തെ തുടര്‍ന്നായിരുന്നു സിനിമ ചെയ്യുന്നതില്‍ നിന്നും പിന്മാറി ചേട്ടന്റെ ജോലിയിൽ സഹായിക്കാം എന്ന് കരുതിയതെന്നു ക്ലബ്ബ് എഫ്.എമ്മിന് നല്കിയ അഭിമുഖത്തിൽ സിബി മലയില്‍ മനസ് പറയുന്നു.
താരത്തിന്റെ വാക്കുകൾ ഇങ്ങനെ,
എഴുതാനുള്ള കോണ്‍ഫിഡന്‍സ് ഉണ്ടെന്നുള്ള തോന്നലില്‍ ഒരു സ്ക്രിപ്റ്റ് എഴുതാന്‍ ശ്രമിച്ചു. എന്നാല്‍ കഥ എഴുതി കഴിഞ്ഞപ്പോള്‍ അവരെ കാണിക്കാന്‍ കോണ്‍ഫിഡന്‍സ് ഉണ്ടായില്ല. അതോടെ വേറെ ആരേയേലും കൊണ്ടെഴുതിക്കാം എന്ന് തീരുമാനിച്ചു. അങ്ങനെ എത്തിയത് രഘുനാഥ് പാലേരിയിലായിരുന്നു. ഒടുവില്‍ കഥ പൂര്‍ത്തിയാക്കി. കാസ്റ്റിംഗിനെക്കുറിച്ചുള്ള ചിന്തകളും ആരംഭിച്ചു.
read also: നടിയുടെ ആത്മഹത്യക്ക് പിന്നിൽ ലൗ ജിഹാദ്: അന്വേഷിക്കണമെന്ന് ബിജെപി നേതാവ്
സിനിമ ഓണ്‍ ആകുമെന്ന ഘട്ടത്തിലെത്തി. ഇനി വേണ്ടത് അപ്പച്ചനില്‍ നിന്നുമുള്ള അനുവാദമായിരുന്നു. ഇതിന് വേണ്ടി തിരക്കഥ വായിക്കാനായി മദ്രാസിലേക്ക് പോവുകയായിരുന്നു. പക്ഷെ മൂന്ന് ദിവസമായിട്ടും തിരക്കഥ വായിക്കാന്‍ സാധിച്ചില്ല. പിന്നീട് പിന്നെ വായിക്കാം പൊക്കോളൂവെന്ന് പറഞ്ഞു.
എന്നാല്‍ പിന്നീട് അവര്‍ പുതിയ സിനിമ തുടങ്ങിയെന്ന് അറിഞ്ഞു. ഇതോടെ തന്നെ എന്നെ ഒഴിവാക്കിയതാണെന്ന് മനസിലായി. ഇതോടെ താന്‍ പിന്നെ സിനിമ വിട്ടുവെന്നാണ് സിബി മലയില്‍ പറയുന്നത്. ചേട്ടന് കോയമ്പത്തൂരില്‍ ടാറിങ്ങ് വര്‍ക്ക് ഒക്കെ ചെയ്യുന്നുണ്ട്. സിനിമ വിടാന്‍ തീരുമാനിച്ച ഞാനും അവിടെ വന്ന് സൂപ്പര്‍ വൈസറായി നിന്നോളാമെന്ന് പറയുകയായിരുന്നു.
Post Your Comments