ഒരു അഡാർ ലവ് എന്ന ചിത്രത്തിലൂടെ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ച നടിയാണ് പ്രിയ വാര്യർ. നടിയെത്തേടി ബോളിവുഡിൽ നിന്നുൾപ്പെടെ നിരവധി അവസരങ്ങൾ തേടി വന്നു. എന്നാൽ തുടക്കത്തിൽ ഉണ്ടായ ഓളം പിന്നീട് നിലനിർത്തിക്കൊണ്ടു പോകാൻ പ്രിയക്ക് കഴിഞ്ഞില്ല. ഒരു നീണ്ട ഇടവേളക്കു ശേഷം ഫോർ ഇയേഴ്സ് എന്ന ചിത്രവുമായി വീണ്ടും പ്രിയ പ്രേക്ഷകരിലേക്ക് മടങ്ങിയെത്തി. ഈ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ടു നൽകിയ അഭിമുഖത്തിൽ തന്റെ വ്യക്തി ജീവിതത്തിലെ വിശേഷങ്ങൾ നടി പങ്കു വയ്ക്കുകയുണ്ടായി
‘പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് ആദ്യ പ്രണയം ഉണ്ടാകുന്നത്. അയാളെ വിവാഹം കഴിക്കണമെന്നും കുട്ടികളുമായി ജീവിക്കണമെന്നുമൊക്കെ സ്വപ്നം കണ്ടിരുന്നു. അതൊരു പൈങ്കിളി പ്രണയമായിരുന്നു. പിന്നീട് വളരെ കമ്മിറ്റഡായ ഒരു പ്രണയം കൂടി ഉണ്ടായിരുന്നു. രണ്ടുവർഷം മുൻപാണ് ആ പ്രണയവും അവസാനിക്കുന്നത്. അത് വീട്ടിൽ അച്ഛനും അമ്മയും അംഗീകരിച്ച പ്രണയമായിരുന്നു. അതുകൊണ്ടുതന്നെ തന്റെ പ്രണയം ബ്രേക്ക് അപ്പ് ആയപ്പോൾ തന്നെക്കാൾ കരഞ്ഞത് അമ്മയായിരുന്നു. ഇപ്പോൾ 23 വയസ്സായി. നിലവില്‍ സിനിമ മാത്രമേ ശ്രദ്ധിക്കുന്നുള്ളൂ. പ്രണയത്തിന് ഇനിയും സമയമുണ്ടെന്ന്’ പ്രിയ പറയുന്നു
Post Your Comments