CinemaGeneralIndian CinemaLatest NewsMollywoodMovie GossipsNEWSWOODs

കിടിലൻ പോലീസ് ഗെറ്റപ്പിൽ ഷെയിൻ നിഗവും സണ്ണിവെയ്നും: വേലയുടെ മോഷൻ പോസ്റ്റർ മഞ്ജു വാര്യർ റിലീസ് ചെയ്തു

കൊച്ചി: സിൻസിൽ സെല്ലുലോയിഡിലെ ബാനറിൽ എസ് ജോർജ് നിർമ്മിക്കുന്ന വേലയുടെ മോഷൻ പോസ്റ്റർ മഞ്ജു വാര്യർ റിലീസ് ചെയ്തു. സിവിൽ പോലീസ് ഓഫീസറായി ഉല്ലാസ് അഗസ്റ്റിനായി ഷെയിൻ നിഗവും എസ്ഐ മല്ലികാർജുനൻ ആയി സണ്ണിവെയ്‌നും വേലയിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നവാഗതനായ ശ്യാം ശശി സംവിധാനം ചെയ്ത്‌ എം സജാസ് രചന നിർവ്വഹിച്ച ചിത്രം പാലക്കാട്ടിലെ ഒരു പോലീസ് കൺട്രോൾ റൂമുമായി ബന്ധപ്പെട്ട കഥയാണ് പറയുന്നത്. ക്രൈം ഡ്രാമാ ഗണത്തിൽ പെടുന്ന ചിത്രത്തിന്റെ കോ പ്രൊഡ്യൂസേഴ്‌സ് ബാദുഷാ പ്രൊഡക്ഷൻസാണ്. ചിത്രം പുതുവർഷത്തിൽ തിയേറ്ററുകളിലേക്കെത്തും.

ചിത്ര സംയോജനം: മഹേഷ് ഭുവനേന്ദ്, ഛായാഗ്രഹണം : സുരേഷ് രാജൻ, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ: സുനിൽ സിംഗ്, സംഗീത സംവിധാനം: സാം സിഎസ്, പ്രൊഡക്ഷൻ കൺട്രോളർ: പ്രശാന്ത് നാരായണൻ, പ്രൊജക്റ്റ് ഡിസൈനർ: ലിബർ ഡേഡ് ഫിലിംസ്, കലാ സംവിധാനം: ബിനോയ്‌ തലക്കുളത്തൂർ, വസ്ത്രാലങ്കാരം: ധന്യ ബാലകൃഷ്‍ണൻ, കൊറിയോഗ്രാഫി: കുമാർ ശാന്തി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: സുനിൽ സിങ്, സംഘട്ടനം : പിസി സ്റ്റണ്ട്സ്, ഫിനാൻസ് കൺട്രോളർ: അഗ്നിവേശ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: എബി ബെന്നി, ഔസേപ്പച്ചൻ, പ്രൊഡക്ഷൻ മാനേജർ: മൻസൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: പ്രശാന്ത് ഈഴവൻ, അസോസിയേറ്റ് ഡയറക്‌റ്റേർസ്: തൻവിൻ നസീർ, ഷൈൻ കൃഷ്‍ണ, മേക്കപ്പ്: അമൽ ചന്ദ്രൻ, ഡിസൈൻസ്: ടൂണി ജോൺ, സ്റ്റിൽസ്: ഷുഹൈബ് എസ്ബികെ, പബ്ലിസിറ്റി: ഓൾഡ് മംഗ്‌സ്‌. പിആർഓ പ്രതീഷ് ശേഖർ.

shortlink

Related Articles

Post Your Comments


Back to top button