GeneralLatest NewsMollywoodNEWS

ഹരിയുടെ ജീവിത കഥയുമായി പുത്രൻ

ഭിന്ന ശേഷിക്കാരനായി പിറന്ന ഹരിയെ സ്വന്തം ജ്യേഷ്ഠന്‍ പോലും അംഗീകരിച്ചില്ല

ഭിന്നശേഷിക്കാരനായി പിറന്ന ഹരിയുടെ ജീവിത കഥ അവതരിപ്പിച്ച പുത്രൻ എന്ന ഹ്രസ്വ ചിത്രം മികച്ച അഭിപ്രായം നേടുന്നു. ചിത്രത്തിൻ്റെ ആദ്യ പ്രദർശനം എറണാകുളം ഡോൺബോസ്കോ തീയറ്ററിൽ നടന്നു. കാലിക പ്രസക്തിയുള്ള വിഷയം അവതരിപ്പിച്ച ഈ ചിത്രത്തിൻ്റെ ആദ്യ പ്രദർശനത്തിൽ, പ്രശസ്ത സിനിമ സാംസ്‌കാരിക പ്രവർത്തകർ പങ്കെടുത്തു.

read also: നടി മീനയ്ക്ക് രണ്ടാം വിവാഹം? സത്യം വെളിപ്പെടുത്തി സുഹൃത്ത് രേണുക

ഭിന്ന ശേഷിക്കാരനായി പിറന്ന ഹരിയെ സ്വന്തം ജ്യേഷ്ഠന്‍ പോലും അംഗീകരിച്ചില്ല. നാട്ടുകാരുടെ പരിഹാസങ്ങളും തോന്ന്യാസങ്ങളും ഏൽക്കേണ്ടിവന്ന ഹതഭാഗ്യനായ ഹരിയെ സ്നേഹിക്കാൻ അവൻ്റെ അമ്മ മാത്രമേ ഉണ്ടായിരുന്നുള്ളു. ഒടുവിൽ, പലരും പ്രതീക്ഷിച്ച ഹരിയുടെ മരണം അത് സംഭവിച്ചു. ഹരിയെപ്പോലെ എത്ര എത്ര ജന്മങ്ങൾ. ചേർക്കാം നമുക്കവരെ ഹൃദയത്തോട്. വിജയൻ കോടനാടാണ് നായക കഥാപാത്രമായ ഹരിയെ അവതരിപ്പിച്ചത്. ശ്രീപതി മുനമ്പം, ശിവൻദാസ് തൃശ്ശൂർ, റസാഖ് ഗുരുവായൂർ, ജെസ്സി, രിഷ്മ രാജീവ്‌ തുടങ്ങിയർ ചിത്രത്തിൽ വേഷമിടുന്നു

വി.കെ.സിനിമാസ് നിർമ്മിക്കുന്ന പുത്രന്റെ രചനയും സംവിധാനവും രാജേഷ് കോട്ടപ്പടി. ഛായഗ്രഹണം -ഷെട്ടിമണി, മേക്കപ്പ് -സുധാകരൻ പെരുമ്പാവൂർ, ആർട്ട്‌ -സനൂപ് പെരുമ്പാവൂർ,പ്രൊഡക്ഷൻ കൺഡ്രോളർ -സലാവുദ്ധീൻ മുടിക്കൽ, പി.ആർ.ഒ- അയ്മനം സാജൻ

shortlink

Post Your Comments


Back to top button